24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 100 ചാർജിങ്‌ കേന്ദ്രം വരുന്നു
Kerala

100 ചാർജിങ്‌ കേന്ദ്രം വരുന്നു

വാഹനമെടുത്ത്‌ ടൗണിലെത്തി ഫുൾ ടാങ്ക്‌ ‘കറന്റടിച്ച്‌’ പോകാൻ തയ്യാറായിക്കൊള്ളൂ. ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്‌ട്രിക്‌ വാഹന ചാർജിങ്‌ പോയന്റുകൾ ഒരുക്കാൻ കെഎസ്‌ഇബി പദ്ധതി.
ഇരുചക്രവാഹനങ്ങളും ഓട്ടോകളും ചാർജ്‌ ചെയ്യാൻ 100 ചാർജിങ് പോയിന്റുകളാണ്‌ വരുന്നത്‌. കാറുകൾക്കായി രണ്ട്‌ ചാർജിങ് സ്‌റ്റേഷനുകൾകൂടി വരുന്നുണ്ട്‌. വളപട്ടണം മന്നയിലും പടന്നപ്പാലത്തുമാണിത്‌.
ഇലക്‌ട്രിക്‌ തൂൺ 
ചാർജ്‌ തരും
ജില്ലയിൽ വിവിധയിടങ്ങളിലായി വൈദ്യുത തൂണുകളിലാണ്‌ ചാർജിങ്‌ പോയിന്റുകൾ ഒരുക്കുന്നത്‌. കോഴിക്കോട്‌ കോർപറേഷനിൽ പദ്ധതി വിജയം കണ്ടതിനെത്തുടർന്നാണ്‌ ജില്ലയിൽ 100 പോയിന്റുകൾ ഒരുക്കുന്നത്‌. ഇ–- ഓട്ടോകൾക്കും സ്‌കൂട്ടറുകൾക്കും ഓട്ടത്തിനിടയിൽ ബൂസ്‌റ്റർ ചാർജിങ്ങിനുള്ള സംവിധാനമാണുണ്ടാവുക. 3.3 കിലോവാട്ട്‌ സിംഗിൾ ഫേസ്‌ ചാർജിങ് പോയിന്റുകളാണ്‌ തൂണുകളിലുണ്ടാവുക. പാർക്കിങ് സൗകര്യമുള്ള സ്ഥലത്തെ തൂണുകളാണ്‌ തെരഞ്ഞെടുക്കുക. ഓൺലൈൻ വഴി പണമടയ്‌ക്കാം. ഗതാഗത വകുപ്പും ഒപ്പം ചേരാമെന്ന്‌ അറിയിച്ചതോടെ കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കാനാകും.
കാറുകൾക്ക്‌ രണ്ടെണ്ണംകൂടി
ഇ–- കാറുകൾക്കായി ചൊവ്വയിലെ ചാർജിങ്‌ സ്‌റ്റേഷനാണ്‌ നിലവിലുള്ളത്‌. ഇവിടെ ഒരുവർഷത്തിനിടെ ഉപയോഗിച്ചത്‌ 22,155 യൂണിറ്റ്‌ വൈദ്യുതി. ഈയിനത്തിൽ മൂന്നരലക്ഷത്തോളം രൂപ ലഭിച്ചു. ദിവസവും മൂന്നോ നാലോ വാഹനങ്ങൾ എത്തുന്ന ഇവിടെനിന്ന്‌ 1210 ചാർജിങ്ങുകളാണ്‌ ഒരുവർഷം നടന്നത്‌. 60 കിലോവാട്ടിന്റെയും 20 കിലോ വാട്ടിന്റെയും ഫാസ്‌റ്റ്‌ ചാർജിങ്‌ യൂണിറ്റാണ്‌ ഇവിടെയുള്ളത്‌.
വളപട്ടണം മന്നയിലെ സെക്‌ഷൻ ഓഫീസിലും പടന്നപ്പാലത്തെ സബ്‌സ്‌റ്റേഷനിലുമാണ്‌ പുതിയ കേന്ദ്രം വരുന്നത്‌.
ബൂസ്‌റ്റർ ചാർജിങ്‌ കേന്ദ്രങ്ങൾ
പാപ്പിനിശേരി, ഇരിണാവ്‌ , അഴീക്കോട്‌ കല്ലടത്തോട്‌, റെയിൽവേ കട്ടിങ്ങ്‌, ചെറുകുന്ന്‌, താവം പെട്രോൾ പമ്പ്‌, പുഴാതി, വളപട്ടണം ഹൈവേ ജങ്‌ഷൻ, കണ്ണാടിപ്പറമ്പ്‌ ടാക്‌സി സ്‌റ്റാൻഡ്‌, കമ്പിൽ, ചെക്കിയാട്ട്‌, മയ്യിൽ ആറാംമൈൽ, ഏച്ചൂർ, വാരം, ചക്കരക്കൽ നാലാംപീടിക, അഞ്ചരക്കണ്ടി മൈലാടി, നായാട്ടുപാറ, മൂലക്കരി, കണ്ണൂർ സൗത്ത്‌ ബസാർ, ബല്ലാർഡ്‌ റോഡ്‌, പുതിയ ബസ്‌സ്‌റ്റാൻഡ്‌, പൊടിക്കുണ്ട്‌, കുഞ്ഞിപ്പള്ളി, തോട്ടട, താഴെചൊവ്വ, കാടാച്ചിറ, ചാല, പെരളശേരി, വെള്ളച്ചാൽ, കണ്ണൂർ സിറ്റി സെന്റർ, ആശുപത്രി സ്‌റ്റാൻഡ്‌, മമ്പറം പവർലൂംമെട്ട, പിണറായി ആശുപത്രി, മുഴപ്പിലങ്ങാട്‌ മഠം, ബ്രണ്ണൻ കോളേജ്‌, പാച്ചപൊയ്‌ക, വണ്ണാന്റെമെട്ട, കതിരൂർ, കോട്ടയംപൊയിൽ, പാറാട്‌, സെൻട്രൽ പൊയിലൂർ, പാനൂർ, കടവത്തൂർ, പെരിങ്ങത്തൂർ, തലശേരി ബസ്‌റ്റാൻഡ്‌, വീനസ്‌ കോർണർ, ടി സി മുക്ക്‌, മഞ്ഞോടി, എടയാർ, നെടുംപൊയിൽ, കൂത്തുപറമ്പ്‌, പുറക്കളം, കൂത്തുപറമ്പ്‌ പാലായി, ചൊക്ലി, ന്യൂമാഹി, കൊട്ടയോടി, ചെറുവാഞ്ചേരി, കോടിയേരി കണ്ണിച്ചിറ, മാക്കൂട്ടം, മലബാർ ക്യാൻസർ സെന്റർ, കുറിച്ചിയിൽ, കണ്ണൂർ മുനീശ്വരൻ കോവിൽ, എസ്‌എൻ പാർക്ക്‌, ശ്രീകണ്ഠപുരം, തളിപ്പറമ്പ്‌, പയ്യന്നൂർ, ഇരിട്ടി, മട്ടന്നൂർ, ആലക്കോട്‌, പരിയാരം, പഴയങ്ങാടി, ധർമശാല, ബക്കളം.

Related posts

കാപിറ്റേഷൻ ഫീസും സ്‌ക്രീനിങും പാടില്ല

Aswathi Kottiyoor

1000 കോടി നിക്ഷേപം, 5000 തൊഴിൽ ; കിൻഫ്രയിൽ 8 വമ്പൻ കമ്പനികൂടി

Aswathi Kottiyoor

കോവിഡുകാലത്ത് സുരക്ഷിതയാത്ര ; സിയാലിന്‌ ആഗോളപുരസ്‌കാരം

Aswathi Kottiyoor
WordPress Image Lightbox