23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ​രാ​മ​ർ​ശം: അ​യ്യ​ൻ​കു​ന്നിൽ യു​ഡി​എ​ഫ് വ​നി​താ അം​ഗ​ങ്ങ​ളുടെ ഉ​പ​വാ​സ സ​മ​രം
Kerala

അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ​രാ​മ​ർ​ശം: അ​യ്യ​ൻ​കു​ന്നിൽ യു​ഡി​എ​ഫ് വ​നി​താ അം​ഗ​ങ്ങ​ളുടെ ഉ​പ​വാ​സ സ​മ​രം

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ വ​നി​ത ജീ​വ​ന​ക്കാ​രി​ക്കും യു​ഡി​എ​ഫ് വ​നി​താ അം​ഗ​ങ്ങ​ൾ​ക്കുമെതി​രേ​ അ​പ​കീ​ർ​ത്തിപ​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ സി​പി​എം അം​ഗ​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് വ​നി​താ അം​ഗ​ങ്ങ​ൾ അ​ങ്ങാ​ടി​ക്ക​ട​വ് ടൗ​ണി​ൽ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ന​ട​ത്തി.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ന​ട​പ​ടി​യു​ണ്ടാ​യി​ട്ടും അം​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്തി​യെ ന്യാ​യീ​ക​രി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഇ​ട​തു​മു​ന്ന​ണി​യു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു ഉ​പ​വാ​സം. ഇ​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​യും വി​വ​രാ​വ​കാ​ശ പ്ര​കാ​രം നോ​ട്ടീ​സ് ന​ൽ​കി​യും വി​ക​സ​ന- ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​യാ​ണ് അം​ഗ​ത്തി​ൽ നി​ന്ന് ഉ​ണ്ടാ​കു​ന്ന​തെ​ന്നും യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.

സ​മ​രം മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ര​ജ​നി ര​മാ​ന​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​സ്ത്രീ സ​മ​ത്വ​ത്തെ പ​റ്റി വാ​തോ​ര​ത്തെ സം​സാ​രി​ക്കു​ക​യും അ​വ​സ​രം കി​ട്ടു​മ്പോ​ഴെ​ല്ലാം സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്യുന്ന സ​മീ​പ​ന​മാ​ണ് സി​പി​എ​മ്മി​ൽ നി​ന്ന് എ​ന്നും ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മി​നി വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി തോ​മ​സ്,ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ സി​ന്ധു ബെ​ന്നി,ക്ഷേ​മ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ ബീ​ന റോ​ജ​സ്,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​ളി ജോ​ൺ, മേ​രി റെ​ജി, വി. ​ശോ​ഭ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സെ​ലീ​ന ബി​നോ​യി,ഫി​ലോ​മി​ന മാ​ണി, സീ​മ സ​നോ​ജ്, എ​ൽ​സ​മ്മ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ഉ​പ​വാ​സം ന​ട​ത്തി​യ​ത്.

മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സെ​ബാ​സ്റ്റ്യ​ൻ, ഡി​സി​സി. സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യ്സ​ൺ കാ​ര​ക്കാ​ട്ട് , ഡെ​യ്‌​സി മാ​ണി, കേ​ര​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ജ​സ് സെ​ബാ​സ്റ്റ്യ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. ചാ​ക്കോ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യി​ൻ​സ് ടി.​മാ​ത്യു, സി.സി.ജോ​യി, ജി​തി​ൻ,ഷി​ബോ അ​ഗ​സ്റ്റി​ൻ,ജോ​ളി ജോ​ൺ, റ​ഹി​യാ​ന​ത്ത് സു​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​നയോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലി​സി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്താല്‍ പിഴ ഒരു കോടി വരെ

Aswathi Kottiyoor

ഞായറാഴ്ചയും പ്രവർത്തിച്ചു, പഞ്ചായത്ത്-നഗരസഭാ ഓഫീസുകളിൽ ഒറ്റ ദിവസം തീർപ്പാക്കിയത് 34,995 ഫയലുകൾ

Aswathi Kottiyoor

കണിച്ചാർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രാമായണമാസം

Aswathi Kottiyoor
WordPress Image Lightbox