22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • അ​ല​ക്സ് ന​ഗ​റി​ൽ സെ​മി​ത്തേ​രി​യി​ലെ കു​രി​ശു​ക​ൾ ത​ക​ർ​ത്തു
Kerala

അ​ല​ക്സ് ന​ഗ​റി​ൽ സെ​മി​ത്തേ​രി​യി​ലെ കു​രി​ശു​ക​ൾ ത​ക​ർ​ത്തു

അ​ല​ക്സ് ന​ഗ​ർ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ലെ കു​രി​ശു​ക​ൾ അ​ജ്ഞാ​ത സം​ഘം ത​ക​ർ​ത്തു. ക​ല്ല​റ​ക​ളി​ൽ സ്ഥാ​പി​ച്ച 12 കു​രി​ശു​ക​ളാ​ണ് ത​ക​ർ​ത്ത​ത്. എ​ട്ട് കു​രി​ശു​ക​ൾ പി​ഴു​ത് മാ​റ്റു​ക​യും നാ​ലെ​ണ്ണം ത​ക​ർ​ത്ത നി​ല​യി​ലു​മാ​ണ്. മ​ര​ത്തി​ലും ഗ്രാ​നൈ​റ്റി​ലും മാ​ർ​ബി​ളി​ലും സ്ഥാ​പി​ച്ച കു​രി​ശു​ക​ളാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.30 ഓ​ടെ സെ​മി​ത്തേ​രി​യി​ൽ പ്രാ​ർ​ഥ​ന​യ്ക്കെ​ത്തി​യ​വ​രാ​ണ് കു​രി​ശു​ക​ൾ ത​ക​ർ​ത്ത​താ​യി ക​ണ്ട​ത്.

വി​കാ​രി​യു​ടെ​യും ട്ര​സ്റ്റി​മാ​രു​ടെ​യും പ​രാ​തി​യി​ൽ ശ്രീ​ക​ണ്ഠ​പു​രം സി​ഐ ഇ.​പി. സു​രേ​ശ​ൻ, എ​സ്ഐ സു​ബീ​ഷ് മോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. ദേ​വാ​ല​യ​ത്തി​ന് അ​മ്പ​ത് മീ​റ്റ​റോ​ളം അ​ക​ലെ​യാ​ണ് സെ​മി​ത്തേ​രി.

സം​ഭ​വ​ത്തി​ൽ അ​ല​ക്സ് ന​ഗ​ർ ടൗ​ണി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഉ​ത്ത​ര​വാ​ദി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്

Related posts

സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 1655ഉം ​സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ 2770ഉം എം​ബി​ബി​എ​സ് സീ​റ്റു​ക​ൾ

Aswathi Kottiyoor

ഭ​ഗ​ത് സിം​ഗി​ന്‍റെ മ​ര​ണം അ​നു​ക​രി​ച്ച ബാ​ല​ന് ദാ​രു​ണാ​ന്ത്യം

Aswathi Kottiyoor

ട്രെയിനില്‍ ഇനി രാത്രി ഉച്ചത്തില്‍ പാട്ടും സംസാരവും വേണ്ട; പിടി വീണാല്‍ പിഴ.

Aswathi Kottiyoor
WordPress Image Lightbox