കേന്ദ്ര നികുതിവിഹിതത്തിലെ കുറവ് നികത്താനായി ധനകമീഷൻ ശുപാർശപ്രകാരമുള്ള റവന്യൂ കമ്മി ഗ്രാന്റ് ഇനത്തിൽ കേരളം ഉൾപ്പെടെ 17 സംസ്ഥാനത്തിനായി കേന്ദ്ര സർക്കാർ 9871 കോടി രൂപകൂടി അനുവദിച്ചു. കേരളത്തിന് 1657.58 കോടി രൂപയാണ് ലഭിക്കുക. 2021–-22ൽ ഇതുവരെയായി 16,575.83 കോടി രൂപ 17 സംസ്ഥാനത്തിന് ഗ്രാന്റായി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 15–-ാം ധന കമീഷൻ ശുപാർശപ്രകാരം കേരളമടക്കം 17 സംസ്ഥാനത്തിന് നികുതി വിഹിതത്തിൽ കുറവ് വന്നിരുന്നു. ഇത് നികത്താനാണ് റവന്യൂ കമ്മി ഗ്രാന്റ് അനുവദിക്കാൻ കമീഷൻ നിർദേശിച്ചത്.
previous post