26.1 C
Iritty, IN
November 22, 2024
  • Home
  • Kelakam
  • കേളകം പഞ്ചായത്തിന് കീഴിൽ ഇന്നുമുതൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിച്ചിരിക്കുന്നു
Kelakam

കേളകം പഞ്ചായത്തിന് കീഴിൽ ഇന്നുമുതൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിച്ചിരിക്കുന്നു

കേളകം: സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് പഞ്ചായത്തിലെ എല്ലാവിധ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് ഡിസ്പോസിബിൾ വസ്തുക്കളുടെയും സൂക്ഷിപ്പും കൈമാറ്റവും ഉപയോഗവും നിരോധിച്ചു. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പഞ്ചായത്ത് അധികൃതരുടെയും വ്യാപാരി പ്രതിനിധികളുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുവാനും നിയമം ലംഘിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുവാനും തീരുമാനമായി.

ആദ്യ ഘട്ടത്തിൽ പരിശോധനയിൽ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് ഡിസ്പോസിബിൾ വസ്തുക്കൾ പിടിക്കപ്പെട്ടാൽ 10000 (പതിനായിരം) രൂപ പിഴയും, രണ്ടാം തവണ പിടിക്കപ്പെട്ടാൽ 15000 (പതിനയ്യായിരം) രൂപ പിഴയും, മൂന്നാം തവണ പിടിക്കപ്പെട്ടാൽ 25000 (ഇരുപത്തി അയ്യായിരം) രൂപ പിഴയും ഈടാക്കും. വീണ്ടും നിയമ ലംഘനം തുടർന്നാൽ സ്ഥാപനത്തിന്റെ ലൈസൻസ് ഉൾപ്പെടെ റദ്ധാക്കുന്ന നടപടികളിലേക്ക് കടക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Related posts

ഊർജ്ജസംരക്ഷണ പക്ഷാചരണ സമാപനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

Aswathi Kottiyoor

കേളകം ചെങ്ങോം പളളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor

ഫിലമെന്‍റ് ബള്‍ബുകള്‍ ഉപയോഗിച്ച് പഠനം നടത്തുന്ന കുട്ടികള്‍ക്ക് എൽഇഡി ബൾബുകള്‍ വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox