മൊബൈൽ റീചാർജ് ചെയ്യാനും വൈദ്യുതി ബില്ല് അടയ്ക്കാനും ആധാർ-പാൻ ഫോമുകൾ പൂരിപ്പിക്കാനുമുള്ള സൗകര്യം റെയിൽവേ സ്റ്റേഷനുകളിൽ ഒരുങ്ങുന്നു. രാജ്യത്തെ 200 സ്റ്റേഷനുകളിൽ റെയിൽടെൽ സ്ഥാപിക്കുന്ന കോമൺ സർവിസ് സെന്റർ (സിഎസ്സി) കിയോസ്കുകളിലൂടെ ഇത് ഉടൻ സാധ്യമാകും.
സിഎസ്സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇൻഫർമേ ഷൻ ടെക്നോളജി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. “റെയിൽവയർ സാത്തി കിയോസ്ക്’ എന്നാകും കേന്ദ്രങ്ങളുടെ പേര്. വില്ലേജ് തലത്തിലുള്ള സംരംഭകർ (വിഎൽഇ) ആയി രിക്കും കിയോസ്കുകൾ പ്രവർത്തിപ്പിക്കുക.
ട്രെയിൻ, വിമാനം, ബസ് യാത്ര ടിക്കറ്റ് ബുക്കിംഗ്, ആധാർ കാർഡ്, വോട്ടർ കാർഡ്, മൊബൈൽ റീ ചാർജ്, വൈദ്യുതി ബില്ലടക്കൽ, പാൻ കാർഡ്, ആദായ നികുതി, ബാങ്കിംഗ്, ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങൾ ഇതുവഴി ലഭ്യമാകും. വാരാണസി സിറ്റി, പ്രയാഗ്രാജ് സിറ്റി സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ കിയോസ്കുകൾ പ്രവർത്തനം തുടങ്ങിയതായി റെയിൽടെൽ സിഎംഡി പുനീത് ചൗള പറഞ്ഞു.