26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കെ- റെയിൽ : ഭൂവുടമകൾക്ക്‌ പരാതിയില്ല; പൂർണ സഹകരണം
Kerala

കെ- റെയിൽ : ഭൂവുടമകൾക്ക്‌ പരാതിയില്ല; പൂർണ സഹകരണം

കണ്ണൂർ ജില്ലയിൽ കെ–-റെയിൽ കടന്നുപോകുന്ന പുകതിയോളം പ്രദേശങ്ങളിൽ അതിരടയാളക്കല്ല്‌ സ്ഥാപിച്ചു. ജില്ലയിൽ ന്യൂമാഹി മുതൽ പയ്യന്നൂർവരെ 63 കിലോമീറ്ററിലാണ്‌ പാത. ഇതിൽ പള്ളിക്കുന്ന്‌ മുതൽ പയ്യന്നൂർ വരെ 26. 5 കിലോമീറ്ററിൽ അതിരടയാളക്കല്ല്‌ സ്ഥാപിച്ചു. ഒരിടത്തും പ്രതിഷേധവും പരാതിയുമുണ്ടായില്ല. ഭൂമി വിട്ടുനൽകേണ്ടിവരുന്നവരിൽ ഭൂരിഭാഗവും മതിയായ നഷ്ടപരിഹാരം ലഭിക്കുമെന്ന ആഹ്ലാദത്തിലാണ്‌.

സാമൂഹികാഘാത പഠനം തുടങ്ങി
കേരള വളണ്ടിയറി ഹെൽത്ത്‌ സർവീസ്‌ എന്ന ഏജൻസി സാമൂഹികാഘാതപഠനവും തുടങ്ങി. ഭൂമി വിട്ടുനൽകേണ്ടവർ, വീടുകൾ, കെട്ടിടങ്ങൾ തുടങ്ങിയവയുടെ സമഗ്രപഠനമാണ്‌ നടക്കുക. ആശങ്ക അറിയിക്കാനുള്ള യോഗവും പ്രദേശികാടിസ്ഥാനത്തിലുണ്ടാകും. മാർച്ചിൽ റിപ്പോർട്ട്‌ സമർപ്പിക്കാനാകും.

നിലവിലെ പാതയ്‌ക്ക്‌ സമാന്തരം
ജില്ലയിൽ കെ–- റെയിലിന്റെ ഭൂരിഭാഗവും കടന്നുപോവുന്നത്‌ നിലവിലെ റെയിൽപ്പാതയ്‌ക്ക്‌ സമാന്തരമായാണ്‌. വലിയ വളവുകളിൽമാത്രമാണ്‌ നിലവിലെ പാതയിൽനിന്ന്‌ വിട്ട്‌ കടന്നുപോവുന്നത്‌. ഈ ഭൂമിയാണെങ്കിൽ ആകെ ഏറ്റെടുക്കുന്ന ഭൂമിയുടെ കാൽഭാഗം പോലുമില്ല. ഏറ്റെടുക്കാൻ സാധ്യതയുളള ഭൂമിയുടെ സർവേ നമ്പർ സഹിതം സർവേ അതിരടയാള നിയമപ്രകാരമുള്ള വിജ്ഞാപനം നവംബർ 23നാണ്‌ പ്രസിദ്ധീകരിച്ചത്‌. ഇതിൽപ്പെടുന്ന പ്രദേശത്തെ ഭൂവുടമകളിൽ ആർക്കും പരാതിയില്ലെന്ന്‌ കെ–- റെയിൽ സ്‌പെഷ്യൽ തഹസിൽദാർ വി കെ പ്രഭാകരൻ പറഞ്ഞു. ചെറുകുന്ന്‌ വില്ലേജിലെ ഒരു ക്ഷേത്രക്കെട്ടിടം അലൈൻമെന്റിൽ ഉൾപ്പെടുന്നതുസംബന്ധിച്ചുള്ള ആശങ്ക പങ്കുവയ്‌ക്കുന്ന കത്ത്‌ മാത്രമാണ്‌ ലഭിച്ചത്‌.

കഥ മെനയുന്നു
വികസനപദ്ധതിക്ക്‌ തുരങ്കംവയ്‌ക്കാനിറങ്ങിയവർ അതിവിദഗ്‌ധമായാണ്‌ കഥമെനയുന്നത്‌. മാടായിപ്പാറയിൽ ചിലർ രണ്ട്‌ കല്ല്‌ എടുത്തുമാറ്റിയത്‌ ആഘോഷിച്ചവർ നാടിനൊപ്പം ജീവിതവും മാറുമെന്ന്‌ കരുതുന്ന സാധാരണക്കാരുടെ പ്രതീക്ഷക്കാണ്‌ തുരങ്കംവയ്‌ക്കുന്നത്‌. മാടായിയിൽ അതിരടയാളക്കല്ല്‌ സ്ഥാപിച്ച പ്രദേശത്തിന്റെ ഉടമകളും ഭൂമി വിട്ടുനൽകുന്നതിൽ തടസം പറഞ്ഞിട്ടില്ല. ചിലയിടങ്ങളിലുണ്ടായ സംശയം ഉദ്യോഗസ്ഥരുടെ വിശദീകരണത്തിൽ ദുരീകരിച്ചു. ഇതോടെ നേരിയ പ്രതിഷേധം പ്രകടിപ്പിച്ചവർ പൂർണമായും പിൻമാറി.

Related posts

ഭക്ഷ്യവിഷബാധ; 11 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

Aswathi Kottiyoor

അവിവാഹിതരോ വിവാഹിതരോ ആയ എല്ലാ സ്ത്രീകൾക്കും സുരക്ഷിതമായ ഗർഭച്ഛിദ്രത്തിന് അർഹതയുണ്ട്: സുപ്രീംകോടതി.*

Aswathi Kottiyoor

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor
WordPress Image Lightbox