22.5 C
Iritty, IN
November 21, 2024
  • Home
  • Kottayam
  • 30 ലക്ഷം കൈക്കലാക്കി മറ്റൊരു വിവാഹം, ബ്ലാക്മെയിലിങ്ങിന് കുഞ്ഞിനെ മോഷ്ടിച്ചു’.
Kottayam

30 ലക്ഷം കൈക്കലാക്കി മറ്റൊരു വിവാഹം, ബ്ലാക്മെയിലിങ്ങിന് കുഞ്ഞിനെ മോഷ്ടിച്ചു’.


കോട്ടയം∙മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രസവ വാർഡിൽ അമ്മയുടെ മടിയിൽനിന്നു നവജാത ശിശുവിനെ തട്ടിയെടുത്തതു കാമുകനെ ബ്ലാക്ക്മെയില്‍ ചെയ്യാനെന്നു പ്രതി നീതു. തന്റെ സ്വര്‍ണവും പണവും കൈക്കലാക്കി കാമുകന്‍ ഇബ്രാഹിം ബാദുഷ വേറെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണു വൈരാഗ്യത്തിനു കാരണം. കുട്ടിയെ കാട്ടി വിവാഹം മുടക്കി പണവും സ്വര്‍ണവും വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നീതു പൊലീസിനോട് പറഞ്ഞു.ഇബ്രാഹിം ബാദുഷയും നീതു രാജും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. അതിനിടെ നീതു ഗർഭിണിയായി. പിന്നീടു ഗർഭം അലസി പോയെങ്കിലും ഇത് ബാദുഷ അറിഞ്ഞില്ല. മാത്രമല്ല 30 ലക്ഷത്തോളം രൂപയും സ്വർണവും ബാദുഷ നീതുവിന്റെ പക്കൽ നിന്നും കൈവശപ്പെടുത്തിയിരുന്നു. സ്വർണവും പണവും കിട്ടിയതോടെ ഇയാൾ മറ്റൊരു വിവാഹത്തിനു തയാറെടുത്തു.

ബാദുഷയിൽനിന്നു പണവും സ്വർണവും തിരികെ വാങ്ങാനും വിവാഹം മുടക്കുന്നതിനും വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് നീതു പൊലീസിനോടു പറഞ്ഞു. ഗർഭം അലസിയ വിവരം ബാദുഷ അറിയാത്തതിനാൽ ഒരു കുട്ടിയെ തട്ടിയെടുത്ത് അതു തന്റെ കുഞ്ഞാണെന്നു കാട്ടി ബ്ലാക്മെയിൽ ചെയ്യാനായുരുന്നു നീതു ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു. നീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കളമശേരിയിൽനിന്ന് ഇബ്രാഹിം ബാദുഷയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലാണു നീതു ജോലി ചെയ്തിരുന്നത്. പിന്നീട് ഇവർ രണ്ടു പേരും ചേർന്നു പുതിയൊരു സ്ഥാപനം തുടങ്ങിയതായും നീതു ഇയാളുടെ വീട്ടിൽ വന്നിരുന്നതായും അയൽവാസികളുമായി പ്രശ്നം ഉണ്ടാക്കിയിട്ടുള്ളതായും തുടർന്നുള്ള അന്വേഷണത്തിൽ പൊലീസിനു ബോധ്യമായി. നീതുവിന്റെ ഭർത്താവ് ഇപ്പോൾ വിദേശത്താണ്. ആ ബന്ധത്തിലുള്ള കുട്ടിയാണ് ഇപ്പോൾ നീതുവിനൊപ്പമുള്ള എട്ടു വയസ്സുകാരനെന്നും പൊലീസ് സ്ഥിരീകരിച്ചു. വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.

ഇന്നലെ ഉച്ച കഴിഞ്ഞു 2.45നായിരുന്നു സംഭവം. നഴ്സിന്റെ വേഷത്തിൽ എത്തിയാണ് കളമശേരി സ്വദേശി നീതു രാജ് വണ്ടിപ്പെരിയാർ 66–ാം മൈൽ വലിയതറയിൽ എസ്. ശ്രീജിത്തിന്റെയും അശ്വതിയുടെയും പെൺകുഞ്ഞിനെ മോഷ്ടിച്ചത്. ശ്രീജിത്ത് പോയ നേരത്തു നഴ്സിന്റെ വേഷത്തിൽ വാ‍ർഡിലെത്തി അശ്വതിയെ സമീപിച്ച നീതു, കുഞ്ഞിന് മഞ്ഞനിറമുണ്ട്, പരിശോധിക്കണം എന്നു പറഞ്ഞ് വാങ്ങിക്കൊണ്ടുപോയി. ഒരു മണിക്കൂർ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ കിട്ടാതെ വന്നതോടെയാണു മോഷണമാണെന്നു മനസ്സിലായത്. കുഞ്ഞിനെ തട്ടിയെടുത്ത ശേഷം സമീപമുള്ള ഹോട്ടലിലേക്കു പോയ നീതു അവിടെനിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണു പിടിയിലാകുന്നത്.

Related posts

മകനെ അഭിനയിപ്പിക്കാനെത്തി; പക്ഷേ നറുക്ക് വീണത് അച്ഛന്; കോട്ടയം പ്രദീപ് താരമായ കഥ

Aswathi Kottiyoor

എൻആർഐ നിക്ഷേപത്തിലൂടെ കേരളബാങ്കിനെ ശക്തിപ്പെടുത്തും: മന്ത്രി വി എൻ വാസവൻ…………….

Aswathi Kottiyoor

വൈകീട്ട് ഇടിയോടുകൂടിയ മഴ: മണ്‍സൂണില്‍ അസാധാരണ മാറ്റം.

Aswathi Kottiyoor
WordPress Image Lightbox