22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • നല്ല റോഡ്‌, നല്ല കുടിവെള്ളം ; പിഡബ്ല്യുഡി, ജലസേചന വകുപ്പുകളുടെ ഏകോപനത്തിന്‌ സമിതി
Kerala

നല്ല റോഡ്‌, നല്ല കുടിവെള്ളം ; പിഡബ്ല്യുഡി, ജലസേചന വകുപ്പുകളുടെ ഏകോപനത്തിന്‌ സമിതി

പൊതുമരാമത്ത്‌ റോഡുകളുടെ പരിപാലനവും ജലവിഭവ പദ്ധതി പ്രവൃത്തികളും ഏകോപിപ്പിക്കാൻ പിഡബ്ല്യുഡി, ജലസേചന വകുപ്പുകളുടെ ഉന്നതതലയോഗം സ്ഥിരം സമിതിക്ക്‌ രൂപം നൽകി. പൊതുമരാമത്ത്‌ സെക്രട്ടറി ആനന്ദ്‌ സിങ് കൺവീനറും ഇരു വകുപ്പിലെയും മേധാവികൾ അംഗങ്ങളുമായാണ്‌ സമിതി. കുടിവെള്ള പദ്ധതിക്ക്‌ പുതിയ റോഡുകൾ കുത്തിപ്പൊളിക്കുന്നത്‌ പരാവധി ഒഴിവാക്കാനുള്ള നിർദേശങ്ങൾ 15നകം സമിതി സമർപ്പിക്കും. യോഗശേഷം വാർത്താസമ്മേളനത്തിൽ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌, ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിൻ എന്നിവരാണ്‌ തീരുമാനങ്ങൾ വിശദീകരിച്ചത്‌.

പദ്ധതികളിൽ ധാരണയിലെത്തും
റോഡുകൾ കുത്തിപ്പൊളിക്കുന്നത്‌ പരമാവധി ഒഴിവാക്കാൻ ഇരുവകുപ്പും അടുത്ത രണ്ട്‌ വർഷത്തെ പദ്ധതികൾ ചർച്ചചെയ്‌ത്‌ ധാരണയിലെത്തും. ‘നല്ല റോഡ്‌, നല്ല കുടിവെള്ളം’ എന്ന സന്ദേശം യാഥാർഥ്യമാക്കുമ്പോൾ ഇരുവകുപ്പിനും നഷ്ടമുണ്ടാകാതിരിക്കാനുള്ള ഏകോപനമാണ്‌ ലക്ഷ്യമെന്ന്‌ മന്ത്രിമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related posts

ഷവര്‍മ മാര്‍ഗനിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

നഗരസഭാ പ്രദേശത്ത് ഗവ.ഓഫിസ് സമയം 10.15 മുതൽ 5.15 വരെ

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ര​ണ്ടു പേ​ര്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ്

Aswathi Kottiyoor
WordPress Image Lightbox