25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ​വീ​ഴ്ച​ സു​പ്രീം​കോ​ട​തി​യി​ൽ
Kerala

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ​വീ​ഴ്ച​ സു​പ്രീം​കോ​ട​തി​യി​ൽ

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

വിഷയം ഗൗരവമുള്ളതാണെന്ന് ചീഫ് ജസ്റ്റീസ് എന്‍.വി. രമണ നിരീക്ഷിച്ചു. പഞ്ചാബ് സര്‍ക്കാരിന് ഹര്‍ജിയുടെ പകര്‍പ്പ് നല്‍കാനും കോടതി നിര്‍ദേശിച്ചു. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.

അതേസമയം, സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തില്‍ അന്വേഷണത്തിന് ഉന്നതതല സമിതിയെ പഞ്ചാബ് സര്‍ക്കാര്‍ നിയോഗിച്ചു. ജസ്റ്റിസ് എം.എസ്. ഗില്‍ ആണ് സമിതി അധ്യക്ഷന്‍.

പഞ്ചാബില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴാണ് പ്രധാനമന്ത്രിയെ കര്‍ഷകസംഘടനകള്‍ വഴിയില്‍ തടഞ്ഞത്. ഇതേതുടര്‍ന്ന് ബതിന്ദയിലെ മേല്‍പ്പാലത്തില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിട്ടോളം കുടുങ്ങി.

ഹു​സൈ​നി​വാ​ല​യി​ലെ ദേ​ശീ​യ ര​ക്ത​സാ​ക്ഷി സ്മാ​ര​കം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ബ​തിന്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. ഹെ​ലി​കോ​പ്റ്റ​റി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ വേ​ദി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നാ​ൽ പി​ന്നീ​ട് റോ​ഡ് മാ​ർ​ഗം ര​ക്ത​സാ​ക്ഷി സ്മാ​ര​കം സ​ന്ദ​ർ​ശി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

പ​ഞ്ചാ​ബ് പോ​ലീ​സി​ന്‍റെ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം റോ​ഡ് മാ​ർ​ഗം യാ​ത്ര തി​രി​ച്ച​ത്. എ​ന്നാ​ൽ സ്മാ​ര​ക​ത്തി​ന് 30 കി​ലോ​മീ​റ്റ​ർ അ​ക​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ഒ​രു മേ​ൽ‌​പ്പാ​ല​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ പ്ര​ധാ​ന​മ​ന്ത്രി​ക്ക് സു​ര​ക്ഷ ഒ​രു​ക്കി​യി​ല്ലെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി വി​ശ​ദീ​ക​രി​ച്ചു.

കൂടാതെ പ​ഞ്ചാ​ബി​ൽ സു​ര​ക്ഷാ​വീ​ഴ്ച​യു​ണ്ടാ​യ​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ പ്രധാനമന്ത്രി പ​രി​ഹ​സി​ച്ചു. ബ​ഠിം​ഡാ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി​യ​തി​നു മു​ഖ്യ​മ​ന്ത്രി​യെ ന​ന്ദി അ​റി​യി​ക്ക​ണ​മെ​ന്ന് മോ​ദി പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ള ഉ​ദ്യോ​ഗ​സ്ഥ​രോ​ടാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി പ​രി​ഹാ​സരൂ​പേ​ണ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്

Related posts

മഴക്കെടുതി: 24 ട്രെയിൻ റദ്ദാക്കി ; ഗതാഗതം പുനഃസ്ഥാപിക്കാനായില്ല

Aswathi Kottiyoor

പൊതുജനങ്ങള്‍ക്കും ആയുധപരിശീനം നല്‍കാനൊരുങ്ങി പോലീസ്

Aswathi Kottiyoor

ഇന്ധനവില വര്‍ധനയ്ക്കു പിന്നില്‍ കേന്ദ്രത്തിന്റെ ലാഭക്കൊതി; മുഖ്യമന്ത്രി*

Aswathi Kottiyoor
WordPress Image Lightbox