സര്‍ക്കാര്‍ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കാന്‍ തീരുമാനം. പ്രധാന അധ്യാപകനെ വൈസ് പ്രിന്‍സിപ്പല്‍ ആക്കും. പദ്ധതി നടപ്പാക്കുന്നത് അടുത്ത അധ്യയനവര്‍ഷം മുതലാണ്. വിദ്യാഭ്യാസ പരിഷ്‌കരണത്തിനായി നിയോഗിച്ച കമ്മിറ്റി ആയിരുന്നു ഖാദര്‍ കമ്മിറ്റി. ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി ഏകീകരണം എന്ന ശുപാര്‍ശയാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്.
ഇത് നടപ്പാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുകയാണ് സംസ്ഥാന സര്‍ക്കാര്‍. സ്‌കൂളുകളിലെ അനധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ പുനര്‍നിര്‍ണയിക്കാനും തീരുമാനമായി. അനധ്യാപകരുടെ ശമ്പളവും അലവന്‍സും വര്‍ധിപ്പിക്കും. തീരുമാനം വിദ്യാഭ്യാസ ഓഫീസുകളില്‍ ഉള്ളവര്‍ക്കും ബാധകമാണ്. കരട് നിര്‍ദേശം സര്‍ക്കാര്‍ തയാറാക്കും.
അതേസമയം, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. എന്നാല്‍ അധ്യാപക സംഘടനാ പ്രതിനിധികള്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ഖാദര്‍ കമ്മറ്റിയുടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് പുറത്തു വരുന്നതിനു മുന്‍പ് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് അധ്യാപക സംഘടനകള്‍ ശക്തമായ നിലപാടെടുത്തു.
സമ്പൂര്‍ണ റിപ്പോര്‍ട്ട് പുറത്തു വരുന്നതിനു മുമ്പുള്ള ചര്‍ച്ചകള്‍ക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല. ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഒരു ഭാഗം മാത്രമാണ് പുറത്തുവന്നത്. രണ്ടാം ഭാഗം കൂടി ലഭ്യമായ ശേഷം മാത്രമേ റിപ്പോര്‍ട്ട് സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാകു. സമ്പൂര്‍ണ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം കൂടുതല്‍ കൂടിയാലോചനകള്‍ നടത്തണം. ഇക്കാര്യത്തില്‍ മുഴുവന്‍ അധ്യാപക സംഘടനകളുടെയും അഭിപ്രായം അറിയണം. എന്നിട്ട് മാത്രമേ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ പാടുള്ളു