25.2 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ഇരിട്ടി മാക്കൂട്ടം ചുരം പാതയിലെ നിയന്ത്രണം 19 വരെ നീട്ടി
Iritty

ഇരിട്ടി മാക്കൂട്ടം ചുരം പാതയിലെ നിയന്ത്രണം 19 വരെ നീട്ടി

ഇരിട്ടി മാക്കൂട്ടം ചുരം പാതയിലെ നിയന്ത്രണം 19 വരെ നീട്ടി

ഇ​രി​ട്ടി : മാ​ക്കൂ​ട്ടം ചു​രം പാ​ത വ​ഴി ക​ർ​ണാ​ട​ക​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് ആ​ർ​ടി​പി​സി​ആ​ർ നി​ർ​ ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് 19 വ​രെ നീ​ട്ടി. നേ​ര​ത്തെ ഇ​റ​ക്കി​യ നി​യ​ന്ത്ര​ണ ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി അ​ഞ്ചി​ന് അ​വ​സാ​നി​ച്ചി​രു​ന്നു.

നി​ല​വി​ലു​ള്ള യാ​ത്രാ​നി​യ​ന്ത്ര​ണം അ​തേ​പ​ടി തു​ട​രു​ന്ന​തോ​ടൊ​പ്പം ഒ​മി​ക്രോ​ൺ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ വാ​രാ​ന്ത ക​ർ​ഫ്യൂ പു​നഃ​സ്ഥാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തു മു​ത​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ​യാ​ണ് ക​ർ​ഫ്യൂ. ചു​രം പാ​ത വ​ഴി കു​ട​കി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് വ്യ​ക്തി​ക​ൾ​ക്ക് 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റും ച​ര​ക്കു​വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഏ​ഴു​ദി​വ​സ​ത്തി​നു​ള്ളി​ൽ എ​ടു​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റും നി​ർ​ബ​ന്ധ​മാ​ക്കി​യ ന​ട​പ​ടി അ​തേ​പ​ടി തു​ട​രാ​നാ​ണ് തീ​രു​മാ​നം.

ഒ​മി​ക്രോ​ൺ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ളു​ക​ൾ കൂ​ടു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ൾ​ക്കും ക​ർ​ണാ​ട​ക​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. കു​ട​ക് ജി​ല്ല​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​ണ്.

ഇ​തു​കൊ​ണ്ടു​ത​ന്നെ മാ​സ്ക് ധാ​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പാ​ർ​ക്കു​ക​ളും വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളു​മൊ​ക്കെ സ​ജീ​വ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. മാ​സ്ക് ഉ​ൾ​പ്പെ​ടെ ക​ർ​ശ​ന​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മാ​ക്കൂ​ട്ടം അ​തി​ർ​ത്തി​യി​ൽ നി​ല​വി​ലു​ള്ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി.

ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ​റി​പ്പോ​ർ​ട്ട് ഇ​ല്ലാ​ത്ത​വ​രെ ക​ട​ത്തി​വി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ഴി​ഞ്ഞ ദി​വ​സം ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ചെ​ക്ക് പോ​സ്റ്റി​ൽ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നും പ​ണം വാ​ങ്ങി ചി​ല​രെ ക​ട​ത്തി​വി​ടു​ന്ന​താ​യു​ള്ള പ​രാ​തി​യി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
ചു​രം​പാ​ത​വ​ഴി​യു​ള്ള യാ​ത്രാ​നി​യ​ന്ത്ര​ണം 180 ദി​വ​സം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്.

Related posts

തൊഴിലുറപ്പിലെ രാഷ്ട്രീയം പടിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി

Aswathi Kottiyoor

വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി.

Aswathi Kottiyoor

പുനരധിവാസ മേഖലയിലെ കാട്ടാന ശല്യം; ആദിവാസി ക്ഷേമ സമിതിയുടെ അനിശ്ചിതകാല ആർ ആർ ടി ഓഫീസ് ഉപരോധം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox