വനപരിസരങ്ങളിൽ കാട്ടാനകൾ വൈദ്യുതാഘാതമേറ്റു കൊല്ലപ്പെടുന്നതിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നു സുപ്രീം കോടതി. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റീസ് എൻ.വി രമണ, ജസ്റ്റീസ് സൂര്യകാന്ത് എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. രാജ്യത്ത് വൈദ്യതാഘാതമേറ്റ് കൊല്ലപ്പെടുന്ന കാട്ടാനകളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണെന്ന് ഹർജിക്കാർ വാദിച്ചു.
കാട്ടാനകൾ കൊല്ലപ്പെടുന്നത് സംബന്ധിച്ചു പഠിക്കാൻ വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച കർമസമിതിയുടെ ഗജ എന്ന റിപ്പോർട്ടിൽ കാട്ടാനകളുടെ കൊല്ലപ്പെടുന്നത് ഏറെയും വൈദ്യുതാഘാതമേറ്റാണെന്നു വ്യക്തമാക്കുന്നുണ്ട്. 2015നും 2019നും ഇടയിൽ 333 കാട്ടാനകളാണ് വൈദ്യുതാഘാതമേറ്റ് കൊല്ലപ്പെട്ടത്. ഏറ്റവും അടുത്ത് ചരിഞ്ഞ കാട്ടാനകളിൽ ഏറ്റെയും വൈദ്യാതഘാതം ഏറ്റാണ് കൊല്ലപ്പെട്ടതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.