21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ശ്രീപദ്മനാഭ സ്വാമിക്ഷേത്രം നിത്യച്ചെലവിന് കടമെടുക്കുന്നു
Kerala

ശ്രീപദ്മനാഭ സ്വാമിക്ഷേത്രം നിത്യച്ചെലവിന് കടമെടുക്കുന്നു

ശതകോടികളുടെ ആസ്തിയുണ്ടെങ്കിലും ശ്രീപദ്മനാഭക്ഷേത്രം നിത്യനിദാനച്ചെലവിനായി കടമെടുക്കുന്നു. കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് വരുമാനം കുറഞ്ഞതു കാരണമുള്ള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പലിശരഹിത വായ്പയായി രണ്ടുകോടിരൂപ അനുവദിച്ചു.

പ്രതിദിനച്ചെലവുകൾ, ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവ നൽകാൻ കഴിയാത്ത അവസ്ഥയാണെന്നും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 10 കോടി രൂപ വായ്പ അനുവദിക്കണമെന്നും ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ആവശ്യപ്പെട്ടിരുന്നു. 2021 മേയിൽ നൽകിയ കത്തിൽ ഇപ്പോഴാണ് തീരുമാനമെടുത്തത്. വായ്പ തിരിച്ചടവിന് ഒരുവർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് തുക അനുവദിച്ചത്.

നിത്യച്ചെലവുകൾ, ജീവനക്കാരുടെ ശമ്പളം പെൻഷൻ എന്നിവയ്ക്കായി ദിവസം നാലുലക്ഷം രൂപ വേണ്ടിവരും. മണ്ഡലകാലം ആയിട്ടുപോലും ഇപ്പോൾ 2.5 ലക്ഷം രൂപയാണ് ദിവസ വരുമാനം.

Related posts

പെൻഷൻ വിതരണം മുടങ്ങാത്തത് സർക്കാറിന്റെ അഭിമാന നേട്ടമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

ഭ​ക്ഷ്യ​പ്ര​തി​സ​ന്ധി: ആ​ഫ്രി​ക്ക​യ്ക്ക് അ​മേ​രി​ക്ക​യു​ടെ കൈ​ത്താ​ങ്ങ്; 592 മി​ല്യ​ൺ ഡോ​ള​ർ ധ​ന​സ​ഹാ​യം

Aswathi Kottiyoor

ജല സെൻസസ്: കേരളത്തിൽ 111 ജലാശയങ്ങളിൽ കയ്യേറ്റം; 83.5% ജലാശയങ്ങളും ഉപയോഗയോഗ്യം.

Aswathi Kottiyoor
WordPress Image Lightbox