മൂന്നാംതരംഗ ഭീഷണിയും, ഒമിക്രോൺ വ്യാപനവും സംബന്ധിച്ച് കേരളത്തിന് വരാനിരിക്കുന്ന ഒരാഴ്ച്ച നിർണായകമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. പുതുവത്സരാഘോഷം, അവധിദിനങ്ങൾ എന്നിവയിലൂടെ വ്യാപനം ഒരാഴ്ച്ചക്കുള്ളിൽ രാജ്യത്തെ മറ്റിടങ്ങളിലേതിന് സമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. മൂന്നാംതരംഗമായിത്തന്നെ ഒമിക്രോൺ വ്യാപനത്തെ കണക്കാക്കി മുന്നൊരുക്കങ്ങൾ നടത്തണമെന്നാണ് വിദഗ്ദാഭിപ്രായം. അതിനിടെ ഒമിക്രോൺ സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും.