23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മൂന്നാംതരംഗം ഉറപ്പായി
Kerala

മൂന്നാംതരംഗം ഉറപ്പായി

കോവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ ഒരാഴ്‌ചയ്‌ക്കിടെയുണ്ടായ വൻവർധന മൂന്നാം തരംഗത്തിന്റെ സൂചനയാണെന്ന്‌ രാജ്യത്തെ പ്രതിരോധ കുത്തിവയ്‌പിനുള്ള സാങ്കേതിക ഉപദേശക സമിതിയുടെ (എൻടിഎജിഐ) കോവിഡ്‌ വർക്കിങ്‌ ഗ്രൂപ്പ്‌ ചെയർമാൻ ഡോ. എൻ കെ അറോറ പറഞ്ഞു. പ്രധാന നഗരങ്ങളിൽ റിപ്പോർട്ടു ചെയ്യപ്പെടുന്ന രോ​ഗത്തില്‍ പകുതിയും ഒമിക്രോണാണ്‌.

മറ്റു പല രാജ്യത്തും കോവിഡ്‌ മൂന്നാം തരംഗത്തിലേക്ക്‌ കടന്നു. പരിഭ്രാന്തിയുടെ സാഹചര്യമില്ല. രാജ്യത്തെ 80 ശതമാനത്തോളം പേർക്ക്‌ ഇതിനോടകം കോവിഡ്‌ വന്നുപോയി. 90 ശതമാനത്തിലേറെ പേർക്ക്‌ ആദ്യ ഡോസ്‌ കിട്ടി. 65 ശതമാനത്തിന്‌ രണ്ടു ഡോസും കിട്ടിയെന്നും ഡോ. അറോറ ചൂണ്ടിക്കാട്ടി.

ഫ്രാൻസിൽ പുതിയ വകഭേദം ‘ഇഹു’
ഒമിക്രോൺ പിടിയിൽ ലോകമെങ്ങും കോവിഡ്‌ വ്യാപനം കുതിച്ചുയരവെ ഫ്രാൻസിൽ പുതിയ വകഭേദം കണ്ടെത്തി ശാസ്ത്രജ്ഞർ. മാഴ്‌സിലസ്‌ നഗരത്തിൽ സ്ഥിരീകരിച്ച വകഭേദം ‘ഇഹു’ (ബി.1.640.2) ഒമിക്രോണിനേക്കാൾ വ്യാപനശേഷിയുള്ളതാണെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നല‍്കി. വുഹാനിൽ ആദ്യം സ്ഥിരീകരിച്ച വൈറസിനേക്കാൾ 46 പ്രാവശ്യം ജനിതകവ്യതിയാനം സംഭവിച്ചതാണ്‌ ഇഹു. ഒമിക്രോണിന്‌ 30 പ്രാവശ്യമാണ് ജനിതകവ്യതിയാനം സംഭവിച്ചത്‌.

ആഫ്രിക്കൻ രാജ്യം കാമറൂണിൽനിന്ന്‌ തിരിച്ചെത്തിയ ആൾക്ക്‌ 2021 നവംബർ പകുതിയിലാണ്‌ ആദ്യം ഇഹു സ്ഥിരീകരിച്ചത്‌. ഇതുവരെ 12 പേരില്‍ ഇഹു കണ്ടെത്തി. ഇഹു മറ്റ്‌ രാജ്യങ്ങളിൽ സ്ഥിരീകരിക്കുകയോ ലോകാരോഗ്യ സംഘടന ഇതിനെ പഠനം ആവശ്യമാ‌യ വകഭേദമായി അംഗീകരിക്കുയോ ചെയ്തിട്ടില്ല.

Related posts

ഐ ടി പാർക്കുകളിൽ സിഇഒ മാരെ നിയമിക്കാൻ തീരുമാനിച്ചു: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

Aswathi Kottiyoor

എസ്എംഎ ക്ലിനിക്ക് മറ്റ് മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്.

Aswathi Kottiyoor

കരുതലോടെ നീങ്ങാം ക്യാമ്പസിലേക്ക്; കോളേജ്‌ വിദ്യാർഥികൾക്ക്‌ നിർദേശങ്ങളുമായി ആരോഗ്യമന്ത്രി.

Aswathi Kottiyoor
WordPress Image Lightbox