23.4 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച് പിഴയീടാക്കി
Kelakam

തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച് പിഴയീടാക്കി

പാൽച്ചുരത്തിൽ മാലിന്യം തള്ളിയ സംഭവത്തിൽ കൊട്ടിയൂർ പഞ്ചായത്ത് പിഴയീടാക്കി. വയനാട് വാഴവറ്റ സ്വദേശിക്കാണ് 10, 000 രൂപ പിഴയീടാക്കി മാലിന്യം തിരിച്ചെടുപ്പിച്ചത്. ഡിസംബർ 31-ന് രാത്രിയാണ് അമ്പായത്തോട് ബോയ്സ് ടൗൺ റോഡിൽ പാൽച്ചുരം ഒന്നാം മുടിപ്പിൻ വളവിന്‌ സമീപത്തെ തോട്ടിൽ ഇരുപതോളം ചാക്കുകളിലായി മാലിന്യം തള്ളിയത്. മാലിന്യത്തിൽ നിന്ന്‌ വയനാട്ടുള്ള ഒരു ഫർണിച്ചർ കടയുടെ ബിൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വയനാട് വാഴവറ്റയിലെ ഇവോക്സ് ഇന്റീരിയർ എന്ന സ്ഥാപനത്തിലെ മാലിന്യമാണ് തള്ളിയതെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് സ്ഥാപന ഉടമ ജിഷ്ണുരാജിന് കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് 10, 000 രൂപയുടെ പിഴയിട്ട് തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുകയായിരുന്നു.

Related posts

അന്താരാഷ്ട്ര വനദിനം, വിപുലമായ പരിപാടികളുമായി കേളകം സെന്റ് തോമസ് സ്കൂൾ

Aswathi Kottiyoor

ചുങ്കക്കുന്നിലെ മാത്യു ഏണിയാക്കാട്ട് (70) നിര്യാതനായി

Aswathi Kottiyoor

ക​മ്പി​പ്പാ​ലം മേ​ഖ​ല മ​ദ്യ​പ​ന്മാ​രു​ടെ താ​വ​ളം

Aswathi Kottiyoor
WordPress Image Lightbox