23.6 C
Iritty, IN
July 8, 2024
  • Home
  • Iritty
  • കൂ​ട്ടു​പു​ഴ പാ​ലം ഉ​ദ്ഘാ​ട​നം 21ന് ​നടത്താൻ നീക്കം ‌
Iritty

കൂ​ട്ടു​പു​ഴ പാ​ലം ഉ​ദ്ഘാ​ട​നം 21ന് ​നടത്താൻ നീക്കം ‌

ഇ​രി​ട്ടി : ക​ർ​ണാ​ട​ക​യു​ടെ അ​തൃ​പ്തി പ​രി​ഹ​രി​ച്ച് ഈ ​മാ​സം ത​ന്നെ കൂ​ട്ടു​പു​ഴ പാ​ലം ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ കെ​എ​സ്ടി​പി നീ​ക്കം തു​ട​ങ്ങി. വീ​രാ​ജ്പേ​ട്ട എം​എ​ൽ​എ​യെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ഈ​മാ​സം 21 ന് ​പാ​ലം തു​റ​ക്കാ​നാ​ണ് ആ​ലോ​ച​ന. നി​ർ​മാ​ണ​ഘ​ട്ട​ത്തി​ൽ സം​ഭ​വി​ച്ച​തു​പോ​ലെ വീ​ണ്ടും ഇ​രു​സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ർ​ക്ക​വി​ഷ​യ​മാ​യി പാ​ലം മാ​റ​രു​തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​ശ്നം എ​ത്ര​യും​വേ​ഗം പ​രി​ഹ​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് കേ​ര​ള പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പാ​ലം തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു കെ​എ​സ്ടി​പി അ​റി​യി​ച്ചി​രു​ന്ന​ത്. മ​റ്റു ച​ട​ങ്ങു​ക​ളൊ​ന്നു​മി​ല്ലാ​തെ മ​ന്ത്രി​യും ജ​ന​പ്ര​തി​നി​ധി​ക​ളും പാ​ല​ത്തി​ലൂ​ടെ ന​ട​ന്ന് മ​റു​ക​ര​യി​ൽ എ​ത്തു​ന്ന ല​ളി​ത​മാ​യ ഉ​ദ്ഘാ​ട​നം എ​ന്നാ​യി​രു​ന്നു അ​റി​യി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ മേ​ഖ​ല​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ​ക്കും കെ​എ​സ്ടി​പി​യി​ൽ​നി​ന്ന് ഫോ​ൺ മു​ഖേ​ന ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള സ​ന്ദേ​ശ​വും ന​ൽ​കി. എ​ന്നാ​ൽ, 31ന് ​രാ​വി​ലെ 11ഓ​ടെ ഉ​ദ്ഘാ​ട​നം മാ​റ്റി​വ​ച്ച​താ​യു​ള്ള അ​റി​യി​പ്പ് കെ​എ​സ്ടി​പി ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ ഓ​ഫീ​സി​ൽ​നി​ന്ന് ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ക്ഷ​ണി​താ​ക്ക​ൾ​ക്കെ​ല്ലാം പ​രി​പാ​ടി റ​ദ്ദ​ക്കി​യ​താ​യു​ള്ള സ​ന്ദേ​ശ​വും പി​ന്നാ​ലെ​യെ​ത്തി.

ക​ർ​ണാ​ക വ​നം​വ​കു​പ്പും ജ​ന​പ്ര​തി​നി​ധി​ക​ളും 31 ന് ​രാ​വി​ലെ എ​തി​ർ​പ്പ് അ​റി​യി​ച്ച​തോ​ടെ​യാ​ണ് പാ​ലം ഉ​ദ്ഘാ​ട​നം റ​ദ്ദാ​ക്കി​യ​ത്. ഇ​രു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പാ​ലം എ​ന്ന​നി​ല​യി​ലും നി​ർ​മാ​ണ​ത്തി​ലെ പ്ര​തി​സ​ന്ധി തീ​ർ​ക്കാ​ൻ കു​ട​ക് ജി​ല്ല​യി​ൽ​നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യെ​ന്ന​തി​നാ​ലും പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കു​ന്ന കാ​ര്യം ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചി​ല്ലെ​ന്ന പ​രാ​തി ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ഉ​യ​ർ​ന്നി​രു​ന്നു. പാ​ലം നി​ർ​മാ​ണ​ത്തി​ന് ദേ​ശീ​യ വ​നം-​വ​ന്യ​ജീ​വി ബോ​ർ​ഡി​ന്‍റെ അ​ന്തി​മ അ​നു​മ​തി​ക്കൊ​പ്പം ക​ർ​ണാ​ട​ക ബ്ര​ഹ്മ​ഗി​രി വ​ന്യ​ജീ​വി സ​ങ്കേ​തം മു​ന്നോ​ട്ടു​വ​ച്ച ചി​ല നി​ർ​ദേ​ശ​ങ്ങ​ളും അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ര​ണ്ടു വ​ർ​ഷ​ത്തോ​ളം നി​ർ​ത്തി​വ​ച്ച പ​ണി പു​ന​രാ​രം​ഭി​ച്ച​ത്. നി​ർ​മാ​ണ​ത്തി​ന് ക​ർ​ണാ​ട​ക വൈ​ൽ​ഡ് ലൈ​ഫ് ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​ക്കാ​യി വീ​രാ​ജ്‌​പേ​ട്ട എം​എ​ൽ​എ കെ.​ജി. ബൊ​പ്പ​യ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഏ​റെ ശ്ര​മം ന​ട​ത്തി​യി​രു​ന്നു.
ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ കേ​ര​ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും കെ​എ​സ്ടി​പി​യും ഏ​ക​പ​ക്ഷീ​യ​മാ​യി ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​തി​ലെ അ​തൃ​പ്തി വീ​രാ​ജ്പേ​ട്ട എം​എ​ൽ​എ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​നം മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്.

Related posts

വെളിമാനം വളയംകോട്ടെ മേബിൾ കലയത്തിനാംകുഴിയിൽ (ജയ്മോൾ 47 ) അന്തരിച്ചു.

Aswathi Kottiyoor

കീഴൂർ മഹാദേവ ക്ഷേത്രത്തിൽ നിറയാഘോഷം നടത്തി

Aswathi Kottiyoor

മലബാര്‍ എക്‌സ്‌പോ 24 മുതല്‍

Aswathi Kottiyoor
WordPress Image Lightbox