സ്വാതന്ത്ര്യ സമരസേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പൻപിള്ള (107)അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.
ബിജെപി അച്ചടക്കസമിതി അധ്യക്ഷനും രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗവുമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്ന അയ്യപ്പൻപിള്ള തിരുവനന്തപുരം കോർപ്പറേഷനിലെ ആദ്യ കൗൺസിലർമാരിൽ ഒരാളുമാണ്.
സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ നേതാക്കന്മാരിൽ ഒരാളാണ്. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം ജനസേവനത്തിന് ഇറങ്ങിയത്.