24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജിമ്മി ജോര്‍ജ് എവറോളിംഗ് ട്രോഫി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കൈമാറി.
Kerala

ജിമ്മി ജോര്‍ജ് എവറോളിംഗ് ട്രോഫി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കൈമാറി.

ജനുവരി 15 16 തീയതികളില്‍ പേരാവൂര്‍ ജിമ്മി ജോര്‍ജ് വോളിബോള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി തലശ്ശേരി വോളിബോള്‍ അക്കാദമി ഏര്‍പ്പെടുത്തിയ ജിമ്മി ജോര്‍ജ് എവറോളിംഗ് ട്രോഫി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കൈമാറി.

ജനുവരി 15 16 തീയതികളിലായി തുണ്ടി ജിമ്മി ജോര്‍ജ് അക്കാദമിക്ക് കീഴിലുള്ള വോളിബോള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന ജില്ലാ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് തലശ്ശേരി വോളിബോള്‍ അക്കാദമി ജിമ്മി ജോര്‍ജ് എവറോളിംഗ് ട്രോഫി ഏര്‍പ്പെടുത്തിയത്. തലശ്ശേരി വോളിബോള്‍ അക്കാദമി കണ്‍വീനര്‍ പി ബാലന്‍,പവിത്രന്‍ എന്നിവര്‍ ചേര്‍ന്ന് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍,സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികളായ പി പി ബിനീഷ്,എം സി രവീന്ദ്രന്‍ എന്നിവര്‍ക്ക് ട്രോഫി കൈമാറി. ചടങ്ങില്‍ ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി സെബാസ്റ്റ്യന്‍ ജോര്‍ജ്, പ്രസിഡണ്ട് അബ്രഹാം തോമസ്,സെക്രട്ടറി ലത്തീഫ്,ജിമ്മിജോര്‍ജ് അക്കാദമി പരിശീലകരായ കെ ജെ സെബാസ്റ്റ്യന്‍,ബിനു, ബെന്നി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി

Aswathi Kottiyoor

5.17 കോടിയുടെ 12 ആയുഷ് പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

Aswathi Kottiyoor

ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിന് ഊർജിത നടപടികളുമായി സർക്കാർ

Aswathi Kottiyoor
WordPress Image Lightbox