24 C
Iritty, IN
July 1, 2024
  • Home
  • Kerala
  • കോവിഡ്‌ വ്യാപനമേറി ; 4 മാസത്തെ ഉയർന്ന നിരക്കിൽ
Kerala

കോവിഡ്‌ വ്യാപനമേറി ; 4 മാസത്തെ ഉയർന്ന നിരക്കിൽ

മൂന്നാം തരംഗമെന്ന്‌ വ്യക്തമാക്കുംവിധം രാജ്യത്ത്‌ പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വർധന തുടരുന്നു. 24 മണിക്കൂറിൽ രോ​ഗബാധിതര്‍ 37,379.നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗസംഖ്യയാണിത്. രോഗസ്ഥിരീകരണ നിരക്ക്‌ 3.24 ശതമാനം. ചികിത്സയിലുള്ളവരുടെ എണ്ണം 1.72 ലക്ഷം. 124 കോവിഡ്‌ മരണം. ഡിസംബർ 28 മുതലാണ്‌ പ്രതിദിന കോവിഡ്‌രോ​ഗസംഖ്യ വീണ്ടും ഉയര്‍ന്നുതുടങ്ങിയത്.

ഒമിക്രോൺ ബാധിതരുടെ എണ്ണം 1892 ആയി. കൂടുതൽ രോഗികൾ മഹാരാഷ്ട്രയില്‍–- 568. ഡൽഹി–- 382, രാജസ്ഥാൻ–- 174, ഗുജറാത്ത്‌–- 152, തമിഴ്‌നാട്‌–- 121. കോവിഡ്‌ സ്ഥിരീകരിക്കുന്ന എല്ലാ സാമ്പിളും ജനിതക ശ്രേണീകരണ പരിശോധനയ്‌ക്ക്‌ അയക്കാത്തതിനാൽ ഒമിക്രോൺ ബാധിതരുടെ യഥാർഥ കണക്ക്‌ ഇതിന്റെ പലമടങ്ങ്‌ വരുമെന്നാണ്‌വിദഗധ്‌രുടെ വിലയിരുത്തൽ. ഡൽഹിയിൽ ജനിതക ശ്രേണീകരണ പരിശോധനയ്‌ക്ക്‌ അയക്കുന്ന സാമ്പിളുകളിൽ* 81 ശതമാനവും ഒമിക്രോൺ.
ഡൽഹിയിൽ വാരാന്ത്യ കർഫ്യു
കോവിഡ്‌ വ്യാപനം തീവ്രമായതോടെ ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച രാത്രി പത്തുമുതൽ തിങ്കൾ പുലർച്ചെ അഞ്ചുവരെയാണ്‌ കർഫ്യൂ. മറ്റു ദിവസങ്ങളിലെ രാത്രി കർഫ്യൂവിൽ മാറ്റമില്ല. ബസുകളിലും മെട്രോയിലും എല്ലാ സീറ്റിലും യാത്ര അനുവദിക്കും. അവശ്യസേവനങ്ങളിലൊഴികെയുള്ള സർക്കാർ ജീവനക്കാർക്ക്‌ വർക്ക്‌ ഫ്രം ഹോം അനുവദിച്ചു. മറ്റ്‌ ഓഫീസുകളിലും പകുതി ജീവനക്കാർ വർക്ക്‌ ഫ്രം ഹോമിലേക്ക്‌ മാറണം. ഡൽഹിയിൽ ചൊവ്വാഴ്‌ച 5481 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഏഴര മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്‌.

നിയന്ത്രണം കടുപ്പിച്ചു
പഞ്ചാബിൽ രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെ കർഫ്യൂ പ്രഖ്യാപിച്ചു. സ്‌കൂളുകളും കോളേജുകളുമടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനവും അടച്ചു. ബാറുകൾ, സിനിമാ തിയറ്ററുകൾ, മാളുകൾ, റെസ്‌റ്റോറന്റുകൾ, സ്‌പാ എന്നിവിടങ്ങളിൽ പകുതിപേർക്കുമാത്രം പ്രവേശനം. മുംബൈയ്‌ക്ക്‌ പിന്നാലെ പുണെയിലും ജനുവരി 30 വരെ സ്‌കൂളുകൾ അടച്ചു. പുണെയിൽ രോഗസ്ഥിരീകരണ നിരക്ക്‌ 18 ശതമാനമായി. ഹരിയാനയിൽ സർക്കാർ ഓഫീസുകളിൽ പകുതി ജീവനക്കാർമാത്രം. ഛത്തിസ്‌ഗഢിൽ റാലികളും പ്രകടനങ്ങളും മറ്റ്‌ പൊതുചടങ്ങുകളും വിലക്കി. മുംബൈയിൽ പ്രതിദിന രോഗികൾ 10,860 ആയി ഉയർന്നു. മുൻ ദിവസത്തേക്കാൾ 34 ശതമാനം അധികം.

അതിര്‍ത്തി ​ഗ്രാമങ്ങളില്‍ ചെക്ക്പോസ്റ്റുമായി കര്‍ണാടകം
അയല്‍ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിൽ ചെക്ക്‌പോസ്റ്റുകൾ സജ്ജീകരിക്കുമെന്ന്‌ കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ പറഞ്ഞു. അതതു സ്ഥലത്തെ പൊലീസിനായിരിക്കും ചുമതല. മുമ്പ്‌ പ്രധാന ചെക്ക്‌ പോസ്റ്റുകളിൽ മാത്രമാണ്‌ പരിശോധന. ഇത്‌ കോവിഡ്‌ വർധിപ്പിക്കാൻ കാരണമായെന്നും അതിനാലാണ്‌ ഗ്രാമാതിർത്തികളിലും പരിശോധന നടത്തുന്നതെന്നും ബൊമ്മെ പറഞ്ഞു.

Related posts

യു.പി.എസ്.സി. സിവിൽ സർവീസ് പരീക്ഷയ്ക്ക് ക്രമീകരണങ്ങൾ പൂർത്തിയായി

Aswathi Kottiyoor

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി: പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലൂ​ടെ കൂ​ടു​ത​ൽ മാ​ർ​ക്ക് സ്വ​ന്ത​മാ​ക്കി 2201 വി​ദ്യാ​ർ​ഥി​ക​ൾ

Aswathi Kottiyoor

ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി കാ​ലി​ത്തീ​റ്റ വി​ല വ​ർ​ധ​ന

Aswathi Kottiyoor
WordPress Image Lightbox