25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അമേരിക്കയില്‍ അതിതീവ്ര വ്യാപനം; ഒറ്റദിവസം 10 ലക്ഷം പേര്‍ക്ക് കൊവിഡ്
Uncategorized

അമേരിക്കയില്‍ അതിതീവ്ര വ്യാപനം; ഒറ്റദിവസം 10 ലക്ഷം പേര്‍ക്ക് കൊവിഡ്

ലോകത്തെ ഞെട്ടിച്ച് അമേരിക്കയില്‍ കൊവിഡിന്റെ അതിതീവ്ര വ്യാപനം. തിങ്കളാഴ്ച മാത്രം അമേരിക്കയില്‍ 10 ലക്ഷം പേര്‍ക്ക് കൊവിഡ് 19 ബാധിച്ചു. ഒരു രാജ്യത്ത് ഒറ്റ ദിവസം ഇത്രയധികം പേര്‍ക്ക് കൊവിഡ് ബാധിക്കുന്നത് ആദ്യമാണ്. നാല് ദിവസം മുമ്പ് 5.9 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. പുതിയ വകഭേദമായ ഒമിക്രോണും വ്യാപകമാകുകയാണ്. കഴിഞ്ഞ ആഴ്ച മുതല്‍ അമേരിക്കയില്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്.

2021 മെയ് 7ന് 4.14 ലക്ഷം പേര്‍ക്ക് ഡെല്‍റ്റ വകഭേദം ബാധിച്ചിരുന്നു. അമേരിക്കയില്‍ ഇപ്പോള്‍ ആളുകള്‍ വീട്ടിലിരുന്നും കൊവിഡ് പരിശോധന നടത്തുന്നുണ്ട്. ഈ കണക്കുകള്‍ ഔദ്യോഗികമായി ലഭ്യമായിട്ടില്ല. ഇതുംകൂടി പരിഗണിക്കുമ്പോള്‍ വലിയ ശതമാനം ആളുകള്‍ക്ക് രോഗം ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും രോഗം ഗുരുതരമാകുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടാകുന്നില്ല എന്നതാണ് അധികൃതരുടെ ആശ്വാസം.

Related posts

ജയ്സ്വാളിന് ഇരട്ട സെഞ്ച്വറി; രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ

Aswathi Kottiyoor

ഇസ്രയേലിൽ കാണാതായ കർഷകന്റെ വീസ റദ്ദാക്കും; എംബസിക്ക് സർക്കാർ കത്തുനൽകും

Aswathi Kottiyoor

ജീവനക്കാരെ നിയമിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox