24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പൊതുമരാമത്ത് വകുപ്പിൽ ഫീൽഡ് പരിശോധനക്ക് അത്യാധുനിക സംവിധാനം ഒരുക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്
Kerala

പൊതുമരാമത്ത് വകുപ്പിൽ ഫീൽഡ് പരിശോധനക്ക് അത്യാധുനിക സംവിധാനം ഒരുക്കും : മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിൽ ഫീൽഡ് തല പരിശോധനകൾക്ക് അത്യാധുനിക സംവിധാനം ഏർപ്പെടുത്തുമെന്ന് പൊതുമരാത്ത് – ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി കെ എച്ച് ആർ ഐ യെ കൂടുതൽ ശക്തിപ്പെടുത്തും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സെന്റർ ഓഫ് എക്‌സലൻസിന്റെ പുതിയ പരിശോധനാ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് നിർവ്വഹിക്കുകയായിരുന്നു മന്ത്രി . ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് അധ്യക്ഷത വഹിച്ചു. ചീഫ് എൻജിനിയർ ഹൈജീൻ ആൽബർട്ട് സ്വാഗതം പറഞ്ഞു.
കെ എച്ച് ആർ ഐയുടെ പരിശോധനാ യന്ത്ര സാമഗ്രികൾ ഫീൽഡിൽ എത്തിക്കുന്നതിനാണ് ഈ പുതിയ വാഹനം ഉപയോഗിക്കുക. കൂടുതൽ പഠനങ്ങളും ഘടനാപരമായ ഓഡിറ്റുകളും ആവശ്യമുള്ളിടത്ത് വേഗത്തിൽ എത്താൻ ഈ വാഹനം ഉപയോഗിച്ച് സാധ്യമാകും.

Related posts

കണ്ണൂരിന് മുന്നിൽ വിസ്മയമൊരുക്കി രാജസ്ഥാൻ മേള

Aswathi Kottiyoor

വി​ദേ​ശ​ത്ത് വോ​ട്ട് ചെ​യ്യണം; പ്ര​വാ​സി​ക​ളു​ടെ ഹ​ര്‍​ജി​യി​ല്‍ നോ​ട്ടീ​സ​യ​ച്ച് സു​പ്രീം​കോ​ട​തി

Aswathi Kottiyoor

ഡോക്ടര്‍മാരുടെ സേവന സന്നദ്ധത ആരോഗ്യ മേഖലയ്ക്ക് അഭിമാനം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox