24.2 C
Iritty, IN
July 4, 2024
  • Home
  • Peravoor
  • പേരാവൂർ ബ്ലോക്ക് ക്ഷീരകർഷക സംഗമം ജനുവരി 6ന്
Peravoor

പേരാവൂർ ബ്ലോക്ക് ക്ഷീരകർഷക സംഗമം ജനുവരി 6ന്

പേരാവൂർ: ബ്ലോക്ക് ക്ഷീരകർഷക സംഗമം വ്യാഴാഴ്ച രാവിലെ 8.30 മുതൽ ഉച്ചക്ക് രണ്ട് വരെ തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ നടക്കും.8.30ന് സംഘാടക സമിതി ചെയർമാൻ കെ.ശശീന്ദ്രൻ പതാകയുയർത്തും.

9.15ന് ക്ഷീര വികസന സെമിനാർ.പതിനൊന്ന് മണിക്ക് പൊതുസമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ജില്ലാ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ട്വിങ്കിൾ മാത്യു പദ്ധതി വിശദീകരിക്കും.

കൂടുതൽ പാൽ സംഭരിച്ച ക്ഷീരസംഘത്തെ ആദരിക്കൽ,കൂടുതൽ പാൽ അളന്ന ക്ഷീരകർഷകരെ ആദരിക്കൽ,ഗുണമേന്മയുള്ള പാൽ സംഭരിച്ച ക്ഷീര സംഘത്തെ ആദരിക്കൽ,എക്‌സിബിഷൻ എന്നിവയുണ്ടാവും.

ജില്ലാ ക്ഷീരവികസനവകുപ്പ് ,പേരാവൂർ ബ്ലോക്കിലെ വിവിധ ക്ഷീരവികസന സഹകരണ സംഘങ്ങൾ,മിൽമ ത്രിതല പഞ്ചായത്തുകൾ,മൃഗസംരക്ഷണ വകുപ്പ്,പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം എന്നിവ സംയുക്തമായാണ്സംഗമം നടത്തുന്നത്.

പത്രസമ്മേളനത്തിൽ ക്ഷീര വികസന ഓഫീസർ സോഫിയ.പി.സഖറിയ,ഡയറി ഫാം ഇൻസ്‌പെക്ടർ ജെ.എൽ.സുമേഷ്,സംഘാടകസമിതി ചെയർമാൻ കെ.ശശീന്ദ്രൻ,പേരാവൂർ ക്ഷീരസംഘം സെക്രട്ടറി കെ.ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു.

Related posts

കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

പേരാവൂരിൽ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി…

Aswathi Kottiyoor

യുവകലാസാഹിതി പേരാവൂർ മണ്ഡലം കൺവെൻഷൻ പേരാവൂരിൽ നടന്നു.

Aswathi Kottiyoor
WordPress Image Lightbox