20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ര​ണ്ടാം ദി​നം 98,084 കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍; തൃ​ശൂ​ര്‍ മു​ന്നി​ൽ
Kerala

ര​ണ്ടാം ദി​നം 98,084 കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍; തൃ​ശൂ​ര്‍ മു​ന്നി​ൽ

സം​സ്ഥാ​ന​ത്ത് 15നും 18​നും ഇ​ട​യ്ക്ക് പ്രാ​യ​മു​ള്ള 98,084 കു​ട്ടി​ക​ള്‍​ക്ക് ര​ണ്ടാം ദി​നം കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. 16,625 ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ തൃ​ശൂ​ര്‍ ജി​ല്ല​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. 16,475 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി ക​ണ്ണൂ​ര്‍ ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്തും 11,098 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി പാ​ല​ക്കാ​ട് ജി​ല്ല മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ 1,36,767 കു​ട്ടി​ക​ള്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. ര​ണ്ട് ദി​വ​സം കൊ​ണ്ട് 8.92 ശ​ത​മാ​നം കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കാ​നാ​യി.
തി​രു​വ​ന​ന്ത​പു​രം 8023, കൊ​ല്ലം 8955, പ​ത്ത​നം​തി​ട്ട 4383, ആ​ല​പ്പു​ഴ 10,409, കോ​ട്ട​യം 3457, ഇ​ടു​ക്കി 5036, എ​റ​ണാ​കു​ളം 3082, തൃ​ശൂ​ര്‍ 16,625, പാ​ല​ക്കാ​ട് 11,098, മ​ല​പ്പു​റം 2011, കോ​ഴി​ക്കോ​ട് 2034, വ​യ​നാ​ട് 3357, ക​ണ്ണൂ​ര്‍ 16,475, കാ​സ​ര്‍​ഗോ​ഡ് 3139 എ​ന്നി​ങ്ങ​നേ​യാ​ണ് കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്.

കു​ട്ടി​ക​ള്‍​ക്കാ​യി 949 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളും 18 വ​യ​സി​ന് മു​ക​ളി​ലാ​യി 696 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ ആ​കെ 1645 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. 18 വ​യ​സി​ന് മു​ക​ളി​ല്‍ വാ​ക്‌​സി​ന്‍ എ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 98.6 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​രു ഡോ​സ് വാ​ക്‌​സി​നും 80 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും ന​ല്‍​കി.

ജ​നു​വ​രി 10 വ​രെ ന​ട​ക്കു​ന്ന വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ള്‍, ചൊ​വ്വ, വ്യാ​ഴം, വെ​ള്ളി, ശ​നി, ഞാ​യ​ര്‍ എ​ന്നീ ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല, ജ​ന​റ​ല്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍, സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ചൊ​വ്വ, വെ​ള്ളി, ശ​നി, ഞാ​യ​ര്‍ എ​ന്നീ ദി​വ​സ​ങ്ങ​ളി​ല്‍ പ്രാ​ഥ​മി​ക, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും കു​ട്ടി​ക​ള്‍​ക്കു​ള്ള പ്ര​ത്യേ​ക വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​രി​ക്കും.

Related posts

പൗരത്വ നിയമ ഭേദഗതി: നിലപാടിൽ ഉറച്ചു നിൽക്കുമെന്നു മുഖ്യമന്ത്രി

Aswathi Kottiyoor

2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോഅനുവദിച്ച സമയം 30ന് അവസാനിക്കും

Aswathi Kottiyoor

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി

Aswathi Kottiyoor
WordPress Image Lightbox