24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • വിവാഹപ്രായം ഉയർത്തൽ, മധുരത്തിൽ പൊതിഞ്ഞ വിഷം: കെ കെ ശൈലജ
Kerala

വിവാഹപ്രായം ഉയർത്തൽ, മധുരത്തിൽ പൊതിഞ്ഞ വിഷം: കെ കെ ശൈലജ

ദുരുദ്ദേശ്യപൂർണമായി ചില പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ്‌ കേന്ദ്രസർക്കാർ വിവാഹപ്രായം 21 ആയി ഉയർത്തുന്നതെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ. മധുരത്തിൽപ്പൊതിഞ്ഞ വിഷമാണിതെന്ന്‌ തിരിച്ചറിഞ്ഞാണ്‌ മഹിളാ അസോസിയേഷനടക്കമുള്ള സംഘടനകൾ ഇതിനെ എതിർക്കുന്നത്‌. സിപിഐ എം ജില്ലാ സമ്മേളനത്തിന്‌ മുന്നോടിയായി സംഘടിപ്പിച്ച ‘സ്‌ത്രീ – സമത്വം, സ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.

പഠനവും ജോലിയും കഴിഞ്ഞു മതി വിവാഹം എന്നാണ്‌ മഹിളാ അസോസിയേഷനും പറയുന്നത്‌. എന്നാൽ, കേന്ദ്രസർക്കാർ ഇത്‌ നടപ്പാക്കുന്നതിനു‌ പിന്നിൽ ദുരുദ്ദേശ്യമുണ്ട്‌. ശരിയുടെ മറപറ്റി സമൂഹത്തിൽ വിഭാഗീയത വളർത്താനാണ്‌ ശ്രമം. അധികാര വേദികളിലേക്കും കൂടുതലായി സ്‌ത്രീകൾ കടന്നുവരണം. ജനപ്രതിനിധികളാകുന്നവർ അഞ്ചു‌ വർഷത്തിനപ്പുറം വീട്ടിനകത്തൊതുങ്ങാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം. സിപിഐ എം സംഘടനാരംഗത്ത്‌ സ്‌ത്രീകൾക്ക്‌ കൂടുതൽ പ്രാതിനിധ്യം നൽകുന്നത്‌ സഹായകരമാണ്‌. കുടുംബത്തെ സോഷ്യലിസത്തിന്റെ പാതയിലേക്ക്‌ നയിക്കാൻ സ്‌ത്രീകൾക്ക്‌ സാധിക്കണം.

ഏറ്റവുമൊടുവിൽ പുറത്തുവന്ന റിപ്പോർട്ടനുസരിച്ച്‌ ഏറ്റവുമധികം അസമത്വം നിലനിൽക്കുന്ന രാജ്യമാണ്‌ ഇന്ത്യ. അസമത്വം വർധിക്കുന്ന രാജ്യത്ത്‌ സ്‌ത്രീകളുടെ അവസ്ഥ പരമദയനീയമായിരിക്കും. സ്‌ത്രീപോരാട്ടത്തിന്‌ അനന്തമായ സാധ്യതകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്‌. മുൻഗാമികളുടെ ത്യാഗം ജീവിതത്തിൽ പകർത്തി ഇന്നത്തെ പ്രശ്‌നങ്ങളിൽ പ്രതികരിക്കാൻ സ്‌ത്രീകൾ മുന്നോട്ടു വരണമെന്നും ശൈലജ പറഞ്ഞു.

മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ കെ കെ ലതിക അധ്യക്ഷയായി. ഡോ. ടി കെ ആനന്ദി വിഷയം അവതരിപ്പിച്ചു. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്‌പജ സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്‌കുമാർ, പി എം ആതിര, പി ഉഷാദേവി, മീര ദർശക്‌ തുടങ്ങിയവർ പങ്കെടുത്തു.

Related posts

കുവൈറ്റിൽ സന്ദർശക വിസയുടെ ശമ്പളപരിധി ഉയർത്താൻ നീക്കം

Aswathi Kottiyoor

കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തെ ചെ​റു​ക്കാ​ൻ സം​സ്ഥാ​ന​ത്ത് മ​ൾ​ട്ടി മോ​ഡ​ൽ ആ​ക്ഷ​ൻ പ്ലാ​ൻ

Aswathi Kottiyoor

ചരക്കുകപ്പലുകൾ കുതിക്കും, തുറമുഖങ്ങളെ ബന്ധിപ്പിച്ച്‌; ആദ്യ സർവീസ്‌ 22ന്‌.

Aswathi Kottiyoor
WordPress Image Lightbox