24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഫാം ഓഫീസ് മാർച്ചും ധർണ്ണയും
Iritty

ഫാം ഓഫീസ് മാർച്ചും ധർണ്ണയും

ഇരിട്ടി : ആറളം ഫാം വർക്കേഴ്‌സ്‌ യൂനിയൻ(സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ സൂചനാ പണിമുടക്കും ഫാം ഹെഡാഫീസ്‌ മാർച്ചും ധർണ്ണയും നടത്തി. 240 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, സർക്കാർ കൃഷി ഫാം നിരക്കിൽ വേതനം പരിഷ്‌കരിക്കുക, പ്ലാന്റേഷൻ തൊഴിലാളികൾക്ക്‌ കൃഷിതൊഴിലാളികളുടെ നിരക്കിൽ വേതനം നൽകുക, പ്രഖ്യാപിച്ച വിആർഎസ്‌ നടപ്പാക്കുക, വിരമിച്ച തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ പ്രക്ഷോഭം. ആറളം ഫാം ഓഫീസ്‌ പടിക്കൽ നടത്തിയ ധർണ്ണ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ വൈ വൈ മത്തായി ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ഇ എസ് സത്യൻ, ജില്ലാ കമ്മിറ്റി അംഗം എൻ ഐ സുകുമാരൻ, ഫാം എംപ്ലോയിസ് യൂണിയൻ സെക്രട്ടറി കെ കെ ജനാർദ്ദനൻ, സിപിഐ എം ഫാം ലോക്കൽ സെക്രട്ടറി പി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു..ഫാം

Related posts

അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് ന​ട​ത്തി

Aswathi Kottiyoor

ഇരിട്ടി നഗരസഭയിൽ പരാതി പരിഹാരത്തിനായി 20, 25, 30 തീയതികളിൽ ഫയൽ അദാലത്ത്

Aswathi Kottiyoor

ആറളം ഫാമിൽ ചൂരൽ മുറിച്ചു കയറ്റിയ ലോറി തടഞ്ഞുവെച്ചു – ഉത്തരവുണ്ടെന്ന നിർദ്ദേശത്തെ തുടർന്ന് അനുമതി നൽകി

Aswathi Kottiyoor
WordPress Image Lightbox