കണ്ണൂര്‍: ഗ്രാമപഞ്ചായത്തുകളുടെ മാലിന്യ സംസ്കരണ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും വിപുലമായ പ്രചാരണം ലക്ഷ്യമിട്ട് ഹരിത പാഠശാലകളുമായി ഹരിതകേരളം മിഷന്. പഞ്ചായത്തുകള്‍ തയാറാക്കുന്ന സമ്പൂര്‍ണ ശുചിത്വ മാലിന്യ സംസ്കരണ പദ്ധതിയുടെ വിശദാംശങ്ങള്‍ സമൂഹത്തില്‍ വായനശാലകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, ക്ലബുകള്‍, സ്വയം സഹായ സംഘങ്ങൾ, സന്നദ്ധ സംഘങ്ങള്‍, വിവിധ കാര്‍ഷിക സംഘടനകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയ വഴി പ്രചരിപ്പിക്കാനും സമ്പൂര്‍ണ ശുചിത്വ ഗ്രാമം എന്ന ലക്ഷ്യം നേടാനുമാണ് പാഠശാലകള്‍ സംഘടിപ്പിക്കുന്നത്.പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കുന്ന പാഠശാലകള്‍ക്ക് ശേഷം മേൽപ്പറഞ്ഞ കേന്ദ്രങ്ങളിൽ പാഠശാലകള്‍ സംഘടിപ്പിക്കും. തുടര്‍ന്ന് ശുചിത്വ പ്രവര്‍ത്തനങ്ങള്‍, തരിശുരഹിത പ്രവര്‍ത്തനങ്ങള്‍, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിച്ച് വാര്‍ഡുകളില്‍ നിറയെ ഹരിത വീടുകള്‍ എന്ന ലക്ഷ്യത്തിലെത്തുകയും അതുവഴി ഹരിത സമൃദ്ധി വാര്‍ഡ് എന്ന പദവി കൈവരിക്കുകയുംചെയ്യുകയാണ് ലക്ഷ്യം.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും ബദല്‍ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുക്കാനും ജനങ്ങളെ പ്രേരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി പാഠശാലകളില്‍ ആസൂത്രണം ചെയ്യും.
ഹരിത മാംഗല്യം, പദ്ധതി, ബദല്‍ ഉത്പന്ന പ്രദര്‍ശനങ്ങള്‍, കിണര്‍ റീചാര്‍ജ്, ചെയ്യല്‍, തോടുകളുടെ ശുചീകരണം, ജലഗുണ പരിശോധന തുടങ്ങിയ വ്യത്യസ്ത പ്രവര്‍ത്തനങ്ങളും ഹരിത പാഠശാലകളില്‍ ചര്‍ച്ച ചെയ്യും.ജില്ലയിലെ ആദ്യ ഹരിത പാഠശാല പെരളശേരി ഗ്രാമ പഞ്ചായത്തില്‍ തലശേരി സബ് കളക്ടര്‍ അനുകുമാരി ഉദ്ഘാടനം ചെയ്തത്.