ആറായിരത്തോളം സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് (എഫ്സിആർഎ) ശനിയാഴ്ചയോടെ നഷ്ടമായി. 6003 സന്നദ്ധ സംഘടനകൾക്കാണ് ഒറ്റ രാത്രികൊണ്ട് എഫ്സിആർഎ ലൈസന്‍സ് നഷ്ടമായത്. ലൈസൻസ് പുതുക്കി നൽകുന്നതിനുള്ള അപേക്ഷ നൽകാത്തതിനാലോ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ നിരസിച്ചതിനാലോ ആണ് ഇത്രയും സംഘടനകളുടെ ലൈസൻസ് റദ്ദായത്.
എന്‍ജിഒകളില്‍ ഭൂരിപക്ഷവും എഫ്സിആര്‍എ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കിയിട്ടില്ലെന്ന് മന്ത്രാലയം പറയുന്നു. ലൈസന്‍സ് കാലാവധി കഴിയുന്ന കാര്യം കാണിച്ച് സംഘടകള്‍ക്ക് കത്തയച്ചിരുന്നെങ്കിലും പല സംഘടനകളും അപേക്ഷിക്കാന്‍ തയാറായില്ല- ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേരളത്തിൽ പ്രവർത്തിക്കുന്ന 700 സ്ഥാപനങ്ങളുടെ എഫ്സിആർഎ ലൈസൻസ് പുതുക്കാതിരിക്കുകയോ കാലാവധി അധികരിക്കുകയോ ചെയ്തിട്ടുണ്ട്. 2021 ഡിസംബർ 31 വരെ എഫ്സിആഎ നിയമപ്രകാരം രജിസ്റ്റർ ചെയത 22,832 സംഘടനകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാൽ, പുതുവർഷം പുലർന്നപ്പോൾ രജിസ്ട്രേഷനുള്ള സംഘടനകളുടെ എണ്ണം 16,829 ആയി ചുരുങ്ങി. ഒറ്റയടിക്ക് 6003 സംഘടനകളാണ് പട്ടികയിൽ നിന്നു പുറത്തായത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട രേഖകൾ അനുസരിച്ച് എഫ്സിആർഎ രജിസ്ട്രേഷൻ നഷ്ടമായ സ്ഥാപനങ്ങളിൽ ഹംദർദ് എഡ്യൂക്കേഷൻ സൊസൈ റ്റി, ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമിയ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ലെപ്രസി മിഷൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഹൗസ് ഖാസ്), ഇന്ദിര ഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ട്സ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ,
നാഷണൽ ഫൗണ്ടേ ഷൻ ഫോർ കമ്മ്യൂണൽ ഹാർമണി, ഡൽഹി കോളേജ്, ഗോവ ഫുട്ബോൾ അസോസിയേഷൻ, പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ദി ലെപ്ര ഇന്ത്യ ട്രസ്റ്റ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (കൊൽക്കത്ത), മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ, ഇമാനുവൽ ഹോസ്പിറ്റൽ അസോസിയേഷൻ, ട്യൂ ബർക്കുലോസിസ് അസോസിയേഷൻ ഓഫ് ഇന്ത്യ, നാഷണൽ ഫെഡറേഷൻ ഓഫ് ഫിഷർമെൻസ് കോപ്പറേറ്റീവ്, ഇന്ത്യ ഇസ്ളാമിക് കൾച്ചറൽ സെന്റർ തുടങ്ങിയ സ്ഥാപനങ്ങളും ഉൾപെടുന്നു.