27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കേരളത്തില്‍ മൂന്നരക്കോടി ജനങ്ങള്‍ക്ക് ഒന്നരക്കോടി വാഹനങ്ങള്‍; അന്തരീക്ഷമലിനീകരണതോത് ഉയരുന്നു.
Kerala

കേരളത്തില്‍ മൂന്നരക്കോടി ജനങ്ങള്‍ക്ക് ഒന്നരക്കോടി വാഹനങ്ങള്‍; അന്തരീക്ഷമലിനീകരണതോത് ഉയരുന്നു.

മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ നിരത്തിലുള്ളത് 1.56 കോടി വാഹനങ്ങള്‍. ഗതാഗതക്കുരുക്കിനും അന്തരീക്ഷമലിനീകരണത്തിനും ഇടയാക്കുന്നവിധത്തില്‍ വാഹനപ്പെരുപ്പത്തിലേക്കാണ് നിരത്തുകള്‍ നീങ്ങുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021-ല്‍ മാത്രം 7.64 ലക്ഷം പുതിയ വാഹനങ്ങള്‍ ഇറങ്ങി. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന് ഇടയിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.39 ശതമാനം വര്‍ധനയുണ്ട്. ഇതില്‍ 5.14 ലക്ഷവും ഇരുചക്രവാഹനങ്ങളാണ്. വാഹനങ്ങള്‍ വഴിയുള്ള അന്തരീക്ഷ മലിനീകരണത്തിലും കാര്യമായ വര്‍ധനയുണ്ട്.വാഹനങ്ങളില്‍ നിന്ന് അന്തരീക്ഷത്തില്‍ കലരുന്ന മാലിന്യം
കാര്‍ബണ്‍ ഡയോക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍, സള്‍ഫര്‍ ഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ്, സൂക്ഷ്മപൊടിപടലങ്ങള്‍

ചരക്കുലോറി ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ 515 ഗ്രാം കാര്‍ബണ്‍ ഡയോക്സെഡും, 3.6 ഗ്രാം കാര്‍ബണ്‍മോണോക്സൈഡും പുറംതള്ളുന്നുണ്ട്.
ബദല്‍ യാത്രാമാര്‍ഗങ്ങള്‍ തേടിയില്ലെങ്കില്‍ കേരളവും ഡല്‍ഹിക്ക് സമാനമായ അന്തരീക്ഷമലിനീകരണത്തിലേക്ക് നീങ്ങുമെന്ന സൂചനയാണിത്. പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയാണ് സ്വകാര്യവാഹനങ്ങളെ ആശ്രയിക്കാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക് വര്‍ധിക്കുമ്പോള്‍ വാഹനമലിനീകരണത്തോതും വര്‍ധിക്കും.

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ജേണല്‍ ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജിയിയുടെ പഠനറിപ്പോര്‍ട്ട്

(തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് 2010-2018 കാലയളവില്‍ നടത്തിയ പഠനം)

2010-ല്‍ ഒരു കിലോമീറ്ററിനുള്ളില്‍ 865 ഗ്രാം കാര്‍ബണ്‍ മോണോക്സൈഡ്.
2018-ല്‍ അത് 1727 ഗ്രാമായി
2030-ല്‍ 3200 ഗ്രാമായും, 2040-ല്‍ 4400 ഗ്രാമായും വര്‍ധിക്കും. ഇതേരീതിയില്‍ മറ്റു വാതകങ്ങളിലും വര്‍ധനയുണ്ടാകും.
ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ വഴിയുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പഠനമാരംഭിച്ചിട്ടുണ്ട്.

Related posts

കെഎസ്ഇബിയുടെ ‘220 കെവി’ ഷോക്കേറ്റ് കർഷകൻ; ഉദ്യോഗസ്ഥർ 400 വാഴ വെട്ടിനശിപ്പിച്ചു.

Aswathi Kottiyoor

വൈദ്യുതി നിരക്ക് വർധന: 5 വർഷം; 4145.9 കോടി.

Aswathi Kottiyoor

പൊതുമേഖലയുടെ കുതിപ്പിന്‌ മാസ്‌റ്റർപ്ലാൻ ; 9467 കോടിയുടെ അധിക നിക്ഷേപം

Aswathi Kottiyoor
WordPress Image Lightbox