സംസ്ഥാനത്ത് ഒമിക്രോണിന്റെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒമിക്രോൺ വ്യാപനം തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് എല്ലാവരുടെ ഭാഗത്തുനിന്നും പ്രത്യേകശ്രദ്ധ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഈ മാസം 10 മുതൽ തന്നെ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് മുതിർന്നവർക്കായി നൽകിത്തുടങ്ങും. കൗമാരക്കാരായ 15-18 വയസ് പ്രായമായ കുട്ടികൾക്കുള്ള വാക്സിൻ വിതരണത്തിനുള്ള നടപടികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.