23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • രാജ്യത്ത്‌ ആദ്യം; കേരളത്തിൽ കടലാസുരഹിത കോടതി
Kerala

രാജ്യത്ത്‌ ആദ്യം; കേരളത്തിൽ കടലാസുരഹിത കോടതി

രാജ്യത്ത്‌ ആദ്യമായി കടലാസുരഹിത സ്‌മാർട്ട്‌ കോടതിമുറി സാധ്യമാക്കി സംസ്ഥാനം. ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസിന്റേതടക്കം ആറ് കോടതികളും കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്‌ കോടതി, തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി എന്നിവയാണ്‌ ഇ–—-ഫയലിങ്‌ അടക്കമുള്ള കടലാസുരഹിത കോടതിയായത്‌. ഹൈക്കോടതിയിലെയും സംസ്ഥാനത്തെ കോടതികളുടെയും ഇ ഫയലിങ് സംവിധാനം സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്‌തു.

കടലാസുരഹിത കോടതികൾ മുഖ്യമന്ത്രി പിണറായി വിജയനും ഇ-–-ഓഫീസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും ഉദ്‌ഘാടനം ചെയ്‌തു. കടലാസുരഹിതമാകുന്നതിലൂടെ കോടതി വ്യവഹാരങ്ങൾ എളുപ്പമാക്കുന്നതിനും വേഗത്തിൽ നിയമനടപടികൾ പൂർത്തിയാക്കാനും സാധിക്കുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. കോടതിവ്യവഹാരങ്ങൾക്ക് മാത്രമല്ല, അഭിഭാഷകർ, കോടതി ജീവനക്കാർ തുടങ്ങി മേഖലയിലെ എല്ലാ ഉപയോക്താക്കൾക്കും ഇ––ഫയലിങ് ഗുണകരമാകും. വിദ്യാഭ്യാസത്തിലും സാക്ഷരതയിലും മുന്നിട്ടുനിൽക്കുന്ന കേരളത്തിൽ എല്ലാവരിലേക്കും പദ്ധതിയുടെ ഗുണഫലം വേഗത്തിൽ എത്തും.

ഇ–-സേവനങ്ങൾ കോടതികളിലെത്തുന്നതിലൂടെ ജനങ്ങളിലേക്ക് എളുപ്പത്തിൽ നീതി എത്തിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടുതൽ കോടതികൾ കടലാസുരഹിതമാക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിർമിതബുദ്ധിയുടെ സാധ്യതകൾകൂടി പ്രയോജനപ്പെടുത്തിയാണ് ഇ––ഫയലിങ് നടപ്പാക്കുന്നതെന്നത് അഭിനന്ദനാർഹമാണെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. ഹൈക്കോടതി ജഡ്‌ജിമാരായ വി രാജാ വിജയരാഘവൻ, കെ വിനോദ്‌ ചന്ദ്രൻ, എസ്‌ വി ഭാട്ടി, അലക്‌സാണ്ടർ തോമസ്‌, എ മുഹമ്മദ്‌ മുസ്‌താക്‌, അഡ്വക്കറ്റ്‌ ജനറൽ കെ ഗോപാലകൃഷ്‌ണക്കുറുപ്പ്‌, ഡയറക്ടർ ജനറൽ ഓഫ്‌ പ്രോസിക്യൂഷൻ ടി എ ഷാജി, അസിസ്‌റ്റന്റ്‌ സോളിസിറ്റർ ജനറൽ എസ്‌ മനു, ബാർകൗൺസിൽ ചെയർമാൻ ജോസഫ്‌ ജോൺ തുടങ്ങിയവർ സംസാരിച്ചു.

Related posts

ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി; നാളെ ആറ്‌ ജില്ലയിൽ മഞ്ഞ അലർട്ട്‌

Aswathi Kottiyoor

കേരളത്തിൽ തുലാവർഷമെത്തി; അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റ്: കേ​ര​ള​ത്തി​ൽ മ​ഴ തു​ട​രും; ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor
WordPress Image Lightbox