24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ജിഎസ്‌ടി നഷ്ടപരിഹാരം ; 5 വർഷംകൂടി നൽകണമെന്ന്‌ കേരളം
Kerala

ജിഎസ്‌ടി നഷ്ടപരിഹാരം ; 5 വർഷംകൂടി നൽകണമെന്ന്‌ കേരളം

കോവിഡിനെത്തുടർന്നുള്ള വരുമാനത്തകർച്ച കണക്കിലെടുത്ത്‌ ജിഎസ്‌ടി നഷ്ടപരിഹാര കാലയളവ്‌ അഞ്ചു വർഷത്തേക്ക്‌ നീട്ടണമെന്ന്‌ കേരളം കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു. ബജറ്റിന്‌ മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിളിച്ച യോഗത്തിലാണ്‌ മന്ത്രി കെ എൻ ബാലഗോപാൽ ഇക്കാര്യം വ്യക്തമാക്കിയത്‌. പ്രത്യേക സാഹചര്യം മുൻനിർത്തി കേരളത്തിന്‌ ഗ്രാന്റ്‌ അനുവദിക്കണം.

ജിഎസ്‌ടി നഷ്ടപരിഹാരം വൈകുന്നത്‌ സംസ്ഥാനങ്ങളെ കടമെടുക്കാൻ നിർബന്ധിതരാക്കും. കേരളത്തിന്റെ കേന്ദ്ര നികുതിവിഹിതം 3.92 ശതമാനമായിരുന്നു. ഇത്‌ നിലവിൽ 1.925 ശതമാനമായി കുറച്ചു. ഇതുവഴി പ്രതിവർഷം 6400 കോടി രൂപയാണ്‌ നഷ്ടം. ഈ നഷ്ടം കേന്ദ്രം നികത്തണം. ഉൽപ്പന്നങ്ങളുടെ സെസും സർചാർജും കേന്ദ്രം അടിക്കടി കൂട്ടുകയാണ്‌. ഇത്‌ കുറയ്‌ക്കണം. കടമെടുപ്പുപരിധി ഓരോ വർഷവും 0.25 ശതമാനം വീതം കുറച്ച്‌ 2025–-26 ഓടെ മൂന്ന്‌ ശതമാനമാക്കാനാണ്‌ തീരുമാനം. കോവിഡ്‌ സാഹചര്യം കണക്കിലെടുത്ത്‌ ഈ പരിധി ഒഴിവാക്കണം. ഏജൻസികളിലൂടെ കടമെടുപ്പ്‌ സംസ്ഥാനത്തിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കണം. കേന്ദ്ര പദ്ധതികളിൽ കേരളത്തിനുള്ള വിഹിതം കൂട്ടണം. നാഷണൽ ഹെൽത്ത്‌ മിഷന്‌ 100 ശതമാനവും കേന്ദ്രം മുതൽമുടക്കുന്ന രീതിയിലാക്കണം. നിലവിൽ 60 ശതമാനമാണ്‌ മുടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Related posts

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്സ് മൂല്യനിര്‍ണയ മാനദണ്ഡമായി ; 30: 30:40 ഫോര്‍മുല സ്വീകരിക്കും

Aswathi Kottiyoor

കണ്ണൂർ ബൈപാസ്:​ ‘വഴിമുടക്കി’ ദേശീയപാത വികസനം

Aswathi Kottiyoor

ജൂലൈ ഒന്നുമുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് നിയമങ്ങളില്‍ വലിയ മാറ്റം വരുന്നു

Aswathi Kottiyoor
WordPress Image Lightbox