22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍: ര​ജി​സ്‌​ട്രേ​ഷ​ന്‍ ശ​നി​യാ​ഴ്ച മു​ത​ൽ, എ​ങ്ങ​നെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം?
Kerala

കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍: ര​ജി​സ്‌​ട്രേ​ഷ​ന്‍ ശ​നി​യാ​ഴ്ച മു​ത​ൽ, എ​ങ്ങ​നെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം?

സം​സ്ഥാ​ന​ത്തെ 15 മു​ത​ല്‍ 18 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന് വേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന് വേ​ണ്ടി​യു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ആ​രം​ഭി​ക്കു​ക​യാ​ണ്. ഓ​ണ്‍ ലൈ​ന്‍ വ​ഴി​യും സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​ഴി​യും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.

ഓ​ണ്‍​ലൈ​ന്‍ വ​ഴി ബു​ക്ക് ചെ​യ്ത് എ​ത്തി​യാ​ല്‍ തി​ര​ക്കും ര​ജി​സ്‌​ട്രേ​ഷ​ന് വേ​ണ്ടി വ​രു​ന്ന സ​മ​യ​വും ലാ​ഭി​ക്കാ​നാ​കും. സ്മാ​ര്‍​ട്ട് ഫോ​ണ്‍ വ​ഴി​യോ ഇ​ന്‍റ​ര്‍​നെ​റ്റു​ള്ള ക​മ്പ്യൂ​ട്ട​ര്‍ വ​ഴി​യോ വ​ള​രെ ല​ളി​ത​മാ​യി ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താ​ന്‍ സാ​ധി​ക്കു​ന്ന​താ​ണ്.

2007ലോ ​അ​തി​ന് മു​മ്പോ ജ​നി​ച്ച​വ​ര്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്. വാ​ക്‌​സി​നേ​ഷ​നാ​യി കു​ടും​ബാം​ഗ​ങ്ങ​ള്‍ നേ​ര​ത്തെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള ഫോ​ണ്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ചും ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്. സം​ശ​യ​ങ്ങ​ള്‍​ക്ക് ദി​ശ 104, 1056, 0471 2552056, 2551056 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ വി​ളി​ക്കാ​വു​ന്ന​താ​ണ്.

ഓ​ണ്‍​ലൈ​നി​ല്‍ ബു​ക്ക് ചെ​യ്യു​ന്ന​തെ​ങ്ങ​നെ?

1. ആ​ദ്യ​മാ​യി cowin.gov.in എ​ന്ന ലി​ങ്കി​ല്‍ പോ​കു​ക. ഹോം ​പേ​ജി​ന് മു​ക​ള്‍ വ​ശ​ത്താ​യി കാ​ണു​ന്ന ര​ജി​സ്റ്റ​ര്‍/​സൈ​ന്‍ ഇ​ന്‍ യു​വ​ര്‍​സെ​ല്‍​ഫ് എ​ന്ന ഐ​ക്ക​ണി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക

2. അ​പ്പോ​ള്‍ വ​രു​ന്ന പേ​ജി​ല്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ല്‍​കു​ക. മൊ​ബൈ​ല്‍ ന​മ്പ​ര്‍ ന​ല്‍​കി Get OTP ക്ലി​ക്ക് ചെ​യ്യു​മ്പോ​ള്‍ ന​മ്മ​ള്‍ ന​ല്‍​കി​യ മൊ​ബൈ​ലി​ല്‍ ഒ​രു ഒ​ടി​പി ന​മ്പ​ര്‍ എ​സ്എം​എ​സ് ആ​യി വ​രും. ആ ​ഒ​ടി​പി ന​മ്പ​ര്‍ അ​വി​ടെ ന​ല്‍​കി വെ​രി​ഫൈ ക്ലി​ക്ക് ചെ​യ്യു​ക

3. ഫോ​ട്ടോ ഐ​ഡി പ്രൂ​ഫ് കോ​ള​ത്തി​ല്‍ ആ​ധാ​റോ സ്‌​കൂ​ള്‍ ഐ​ഡി കാ​ര്‍​ഡോ സെ​ല​ക്ട് ചെ​യ്യു​ക. ഫോ​ട്ടോ ഐ​ഡി​യു​ടെ ന​മ്പ​രും അ​തി​ലു​ള്ള പേ​രും പെ​ണ്‍​കു​ട്ടി​യാ​ണോ ആ​ണ്‍​കു​ട്ടി​യാ​ണോ അ​ദേ​ഴ്‌​സ് ആ​ണോ എ​ന്നും ജ​നി​ച്ച വ​ര്‍​ഷ​വും ന​ല്‍​കു​ക. അ​തി​ന് ശേ​ഷം ര​ജി​സ്റ്റ​ര്‍ ബ​ട്ട​ണ്‍ ക്ലി​ക്ക് ചെ​യ്യു​ക.

4. ഇ​തോ​ടെ ആ ​ആ​ളു​ടെ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്തു​ക​ഴി​ഞ്ഞു. ഇ​തു​പോ​ലെ ആ​ഡ് മോ​ര്‍ ഓ​പ്ഷ​ന്‍ ന​ല്‍​കി മ​റ്റ് മൂ​ന്ന് പേ​രെ കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

വാ​ക്‌​സി​നേ​ഷ​നാ​യി എ​ങ്ങ​നെ അ​പ്പോ​യ്‌​മെ​ന്‍റെ​ടു​ക്കാം

1. വാ​ക്‌​സി​ന്‍ എ​ടു​ക്കാ​നു​ള്ള അ​പ്പോ​യ്‌​മെ​ന്‍റി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത പേ​രി​ന് തൊ​ട്ട് താ​ഴെ​യു​ള്ള ഷെ​ഡ്യൂ​ളി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക. അ​പ്പോ​ള്‍ വ​രു​ന്ന പേ​ജി​ല്‍ താ​മ​സ സ്ഥ​ല​ത്തെ പി​ന്‍ കോ​ഡ് ന​ല്‍​കു​ക. അ​ങ്ങ​നെ ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ ജി​ല്ല സെ​ര്‍​ച്ച് ചെ​യ്യാ​വു​ന്ന​താ​ണ്.

2. ഓ​രോ തീ​യ​തി​യി​ലും വാ​ക്‌​സി​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ ഒ​ഴി​വ് കാ​ണാ​ന്‍ സാ​ധി​ക്കും. താ​ത്പ​ര്യ​മു​ള്ള കേ​ന്ദ്ര​വും തീ​യ​തി​യും സ​മ​യ​വും ന​ല്‍​കി ക​ണ്‍​ഫോം ബ​ട്ട​ണ്‍ ക്ലി​ക്ക് ചെ​യ്യാം. അ​പ്പോ​ള്‍ ക​ണ്‍​ഫോം ചെ​യ്ത സ​ന്ദേ​ശം ആ ​പേ​ജി​ലും എ​സ്എം​എ​സ് ആ​യും വ​രും.

3. എ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ല്‍ നി​ശ്ചി​ത കേ​ന്ദ്രം കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സം മൊ​ബൈ​ല്‍ ന​മ്പ​റും ഒ​ടി​പി ന​മ്പ​രും ന​ല്‍​കി കോ​വി​ന്‍ സൈ​റ്റി​ല്‍ ക​യ​റി ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്.

4. വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ക്കു​ന്ന​തു​വ​രെ ര​ജി​സ്‌​ട്രേ​ഷ​ന്റെ​യും അ​പ്പോ​യ്‌​മെ​ന്‍റി​ന്‍റേ​യും രേ​ഖ​ക​ള്‍ എ​ഡി​റ്റ് ചെ​യ്യാ​ന്‍ ക​ഴി​യും.

5. വാ​ക്‌​സി​നെ​ടു​ക്കാ​നാ​യി വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ പോ​കു​മ്പോ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത പ്രി​ന്‍റൗ​ട്ടോ എ​സ്എം​എ​സോ കാ​ണി​ക്കു​ക. ര​ജി​സ്റ്റ​ര്‍ ചെ​യ​ത ഫോ​ട്ടോ ഐ​ഡി കൈ​യി​ല്‍ ക​രു​തേ​ണ്ട​താ​ണ്.

Related posts

ആകാശത്തും ഭൂമിയിലും ടിക്കറ്റ്‌ കൊള്ള ; ആശ്വാസം കെഎസ്‌ആർടിസി

Aswathi Kottiyoor

സംസ്ഥാനത്തെ വൈദ്യുതി ബോർഡിന്‍റെ അണക്കെട്ടുകളിൽ ജലനിരപ്പ് 70 ശതമാനം പിന്നിട്ടു

Aswathi Kottiyoor

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ബ്ലോക്ക്‌തല എഎംആര്‍ കമ്മിറ്റികള്‍: മാര്‍ഗരേഖ പുറത്തിറക്കി

Aswathi Kottiyoor
WordPress Image Lightbox