24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • തെങ്കാശിയിൽനിന്ന്‌ 12 ടൺ പച്ചക്കറി എത്തി
Kerala

തെങ്കാശിയിൽനിന്ന്‌ 12 ടൺ പച്ചക്കറി എത്തി

തെങ്കാശിയിലെ കർഷകരിൽനിന്ന്‌ സർക്കാർ ഹോർട്ടികോർപ്‌ വഴി 12 ടൺ പച്ചക്കറി ശേഖരിച്ച്‌ സംസ്ഥാനത്ത്‌ എത്തിച്ചു. വരും ദിവസങ്ങളിലും കൂടുതൽ പച്ചക്കറി എത്തിക്കും. ആദ്യലോഡ്‌ പത്തനംതിട്ട പഴകുളത്തെ ഹോർട്ടികോർപ് വിൽപ്പനശാലയിലാണ്‌ എത്തിച്ചത്‌. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഹോർട്ടികോർപ്‌ വിപണനശാലകൾവഴി ഇവ വിതരണംചെയ്യും. തക്കാളി, ഉള്ളി, വഴുതന, പയർ, വെണ്ട, പച്ചമുളക്‌, അമര, പാവയ്‌ക്ക്‌ തുടങ്ങിയവ ആദ്യ ലോഡിലുണ്ട്‌.

ഹോർട്ടികോർപ്‌ എംഡി ജെ സജീവടക്കമുള്ള ഉദ്യോഗസ്ഥർ തെങ്കാശിയിലെ ഏഴു ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനിൽ എത്തിയാണ്‌ പച്ചക്കറി സംഭരിച്ചത്‌. 20ന് ഹോർട്ടികോർപ്‌ തെങ്കാശിയിലെ കർഷക പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയുമായി ധാരണപത്രം ഒപ്പുവച്ചിരുന്നു. തമിഴ്നാട് അഗ്രി മാർക്കറ്റിങ് ആൻഡ് ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് നിശ്ചയിക്കുന്ന വില അനുസരിച്ചാണ് സംഭരണം.

Related posts

കേന്ദ്രത്തിന്റെ പ്രതികാരം ; ക്ഷേമപെൻഷൻ മുടക്കാൻ ശ്രമം

Aswathi Kottiyoor

ബ​ഫ​ർ​സോ​ണ്‍ പ്ര​ശ്നം സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം

Aswathi Kottiyoor

വാതിൽപ്പടി സേവനം സെപ്തംബറിൽ; പരിശീലനം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox