24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • തടയണ നിർമ്മാണം
Iritty

തടയണ നിർമ്മാണം

ഇരിട്ടി : കുടിവെള്ളക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പായം ഗ്രാമപഞ്ചായത്തിൽ തടയണ നിർമ്മാണം ആരംഭിച്ചു. വേനൽ കടക്കുന്നതോടെ ജലക്ഷാമം നേരിടാനിടയുള്ള പ്രദേശങ്ങളിലെ തോടുകളിലും പുഴകളിലുമായാണ് തടയണകൾ നിർമ്മിക്കുന്നത്. മുൻ വർഷങ്ങളിൽ ഇത്തരം തടയണ നിർമ്മാണത്തിലൂടെ ഒരു പരിധിവരെ ജലക്ഷാമം നേരിടാൻ പായം പഞ്ചായത്തിന് കഴിഞ്ഞിരുന്നു. തൊഴിലുറപ്പു തൊഴിലാളികളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. വിളമനയിൽ കൂമൻ തോടിന് കുറുകേ തടയണ നിർമ്മിച്ച് കൊണ്ട് പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. രജനി പഞ്ചായത്ത് തല ഉദ്‌ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി. എം. ജെസി,
ബിജു കോങ്ങാടൻ, സി ഡി എസ് അംഗം മായാ രമേശൻ , രാധാമണി, അല്ലി രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

🛑ഇരിട്ടി നഗരസഭ ജാഗ്രതാ നിർദ്ദേശം🛑

Aswathi Kottiyoor

കാട്ടാനയുടെ രൂപത്തിൽ മരണമെത്തിയത് ഒട്ടും പ്രതീക്ഷിക്കാതെ – വിറങ്ങലിച്ച് മലയോര ഗ്രാമം

Aswathi Kottiyoor

മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ഷേ​പി​ച്ച ആ​റ​ളം ഫാം ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ

Aswathi Kottiyoor
WordPress Image Lightbox