ശ്രീനാരായണ ഗുരു ജീവിച്ചിരുന്ന കാലത്തെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ടുള്ള ഇടപെടലാണ് ഗുരു നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 89ാമത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരു സന്ദേശം ജനങ്ങളിലേക്കെത്തണം. തീർത്ഥാടന സമയത്ത് മാത്രമല്ല ഓർക്കേണ്ടത്. ഗുരു മാഹാത്മ്യം എപ്പോഴും ഓർക്കേണ്ടതാണ്. മനുഷ്യ ജാതി എന്നാൽ മനുഷ്യത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവിനെ ഒരു വിഭാഗത്തിന്റെ ആളാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. മതങ്ങൾ തമ്മിൽ കലഹിക്കരുതെന്ന് ഗുരു പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരു തെളിച്ച വെളിച്ചം കാലത്തെ മാറ്റി മറിച്ചു, ഗുരുവിന്റെ യഥാര്‍ത്ഥ സന്ദേശം മനുഷ്യസ്‌നേഹമായിരുന്നു. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് ഗുരു വ്യക്തമാക്കി. ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് വലിയ പ്രസക്തിയുള്ള കാലമാണിത്. ഗുരുവിന്റെ സന്ദേശം ഉള്‍ക്കൊള്ളാത്തവര്‍ അന്നും ഇന്നുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും തരത്തിലുള്ള വേര്‍തിരിവില്ലാത്ത സമൂഹമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. എല്ലാവര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം, തൊഴില്‍ എന്നിവയിലാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ നവീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് ശ്രീനാരയണാ ഗുരു ഓപ്പണ്‍ സര്‍വകലാശാലയടക്കം ആരംഭിച്ചത് ഈ ലഷ്യമിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.