24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഡ്രൈവിങ് ലൈസന്‍സിന് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാം
Kerala

ഡ്രൈവിങ് ലൈസന്‍സിന് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാം

ഡ്രൈവിങ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ആയുര്‍വേദ ബിരുദമുള്ള രജിസ്ട്രേഡ് ഡോക്ടര്‍മാരേയും അനുവദിച്ചുകൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അലോപ്പതി ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ ഇതുവരെ പരിഗണിച്ചിരുന്നുള്ളൂ.

ഇനിമുതൽ ആയുര്‍വേദത്തില്‍ ബിരുദധാരികളായ രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഡ്രൈവിങ് ലൈസന്‍സിനു വേണ്ടി ഉപയോഗിക്കാന്‍ സാധിക്കും. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ബി.എ.എം.എസ് ഡോക്ടര്‍മാര്‍ക്ക് എം.ബി.ബി.എസ് ഡോക്ടര്‍മാരുടേതിന് തുല്യമായ യോഗ്യതയുണ്ടെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

വിവിധ തലത്തില്‍ നിന്നുള്ള നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

Related posts

പരുക്കേറ്റു ചികിത്സയ്ക്കുചെന്ന യുവാവ് ഡോക്ടറെ മർദിച്ചു; യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്

Aswathi Kottiyoor

എഴുത്തിനോടുള്ള വിമർശനം വ്യക്തിപരമായ അധിക്ഷപങ്ങൾക്കു വഴിവയ്ക്കരുത്: ദീപ നിശാന്ത്

Aswathi Kottiyoor

പേരാവൂർ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡിയോഗം കെ.കെ. പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു.

Aswathi Kottiyoor
WordPress Image Lightbox