ഒമിക്രോണ്‍ വ്യാപനം രൂക്ഷമായതോടെ ആഗോളതലത്തില്‍ യാത്രാവിമാന സര്‍വീസുകള്‍ വ്യാപകമായി വെട്ടിക്കുറച്ച് ലോകരാജ്യങ്ങള്‍. തിങ്കൾമാത്രം ഏകദേശം 1400 രാജ്യാന്തരസര്‍വീസ് മുടങ്ങി. ചൈനയിലേക്കും അമേരിക്കയിലേക്കുമുള്ള സര്‍വീസുകളാണ് വന്‍തോതില്‍ റദ്ദാക്കുന്നത്. ദക്ഷിണകൊറിയയില്‍നിന്നുള്ള എല്ലാ സര്‍വീസും ഹോങ്‌കോങ് രണ്ടാഴ്ചത്തേക്ക് റദ്ദാക്കി. അമേരിക്കയില്‍നിന്ന് പുറപ്പെട്ട നിരവധി ആഡംബര കപ്പലുകളിലും കോവിഡ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കുട്ടികള്‍ക്ക് കോവിഡ്
കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്ന് വെളിപ്പെടുത്തി ന്യൂയോര്‍ക്ക് ആരോഗ്യവകുപ്പ്. ആശുപത്രി ചികിത്സ തേടുന്നവരില്‍ പകുതിയും അഞ്ചു വയസ്സില്‍ താഴെയുള്ളവര്‍. ഇതോടെ ന്യൂയോര്‍ക്കില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കി.
ഓസ്‌ട്രേലിയയിൽ ആദ്യ ഒമിക്രോൺ മരണം
ഓസ്‌ട്രേലിയയിൽ ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. ന്യൂ സൗത്ത് വെയിൽസിൽ എൺപതുകാരനാണ് മരിച്ചത്. പടിഞ്ഞാറൻ സിഡ്‌നിയിലെ വയോജന കേന്ദ്രത്തിൽ വച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്.
രണ്ട് ഡോസ് വാക്‌സിൻ എടുത്തിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതോടെ ന്യൂ സൗത്ത് വെയിൽസിൽ നിയന്ത്രണങ്ങൾ കർശനമാക്കി. തിങ്കളാഴ്‌ച 6324 പേർക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.