• Home
  • Kerala
  • ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ൽ ഹ​രി​ത ക​ര്‍​മ​സേ​ന ഹെ​ല്‍​പ് ലൈ​ന്‍
Kerala

ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ൽ ഹ​രി​ത ക​ര്‍​മ​സേ​ന ഹെ​ല്‍​പ് ലൈ​ന്‍

ക​ണ്ണൂ​ർ: ഹ​രി​ത ക​ര്‍​മ​സേ​ന​യു​ടെ സേ​വ​നം ഉ​റ​പ്പി​ക്കാ​നാ​യി ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ൽ ഹ​രി​ത ക​ര്‍​മ​സേ​ന ഹെ​ല്‍​പ് ലൈ​ന്‍ നി​ല​വി​ല്‍ വ​ന്നു. കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ മു​ൻ വ്യ​വ​സാ​യ മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ല്‍​എ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളി​ലെ ഗു​ണ​ഭോ​ക്ത​ക്കാ​ൾ​ക്കു​ള്ള ആ​നു​കൂ​ല്യ വി​ത​ര​ണ​വും ന​ട​ന്നു. 15 പേ​ർ​ക്ക് 75,000 രൂ​പ വീ​തം വി​വാ​ഹ ധ​ന​സ​ഹാ​യ​വും 30 ല​ക്ഷം രൂ​പ​യു​ടെ മെ​റി​റ്റോ​റി​യ​സ് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വു​മാ​ണ് ന​ട​ന്ന​ത്.
ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നാ​യു​ള്ള ഹ​രി​ത ക​ര്‍​മ​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഹ​രി​ത ക​ര്‍​മ സേ​ന ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പ​ര്‍ പ്ര​കാ​ശ​നം ചെ​യ്ത​ത്.

കോ​ര്‍​പ​റേ​ഷ​ന്‍ 0497 3501001 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ചാ​ൽ ഹ​രി​ത ക​ർ​മ സേ​ന അം​ഗ​ങ്ങ​ളേ​യും വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രെ ഉ​ൾ​പ്പെ​ടെ നേ​രി​ട്ട് വി​ളി​ച്ചു സം​സാ​രി​ക്കാ​ൻ ക​ഴി​യും.

ഇ​തു​വ​ഴി കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ ഹ​രി​ത​ക​ര്‍​മ സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും സു​താ​ര്യ​വും ജ​ന​കീ​യ​വും ആ​ക്കു​ന്ന​തി​നു സാ​ധി​ക്കും. മാ​ലി​ന്യ ശേ​ഖ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സ​ഹാ​യ​ങ്ങ​ള്‍​ക്കും ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ഈ ​ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം. പ​ര​സ്പ​രം ന​മ്പ​ര്‍ കാ​ണാ​തെ വി​ളി​ക്കാം സാ​ധി​ക്കു​ന്ന ഈ ​സം​വി​ധാ​നം സം​സ്ഥാ​ന​ത്ത് ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഒ​രു ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​നം ഒ​രു​ക്കു​ന്ന​ത്.

മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കെ. ​ഷ​ബീ​ന, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ എം.​പി. രാ​ജേ​ഷ്, സി​യാ​ദ് ത​ങ്ങ​ള്‍, പി. ​ഇ​ന്ദി​ര, ഷ​മീ​മ, ഷാ​ഹി​ന മൊ​യ്തീ​ന്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ മു​സ്ലീ​ഹ് മ​ഠ​ത്തി​ല്‍, വി.​കെ. ഷൈ​ജു, മു​ൻ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി.​കു​ഞ്ഞി​മു​ഹ​മ്മ​ദ്, സി.​കെ. വി​നോ​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Related posts

പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു; എസ്എസ‍്എൽസി മാർച്ച് ഒമ്പതിനും , പ്ലസ് ടു മാർച്ച് പത്തിനും ആരംഭിക്കും

Aswathi Kottiyoor

പ്ര​ള​യ​കാ​ല​ത്തെ ഭ​ക്ഷ്യ​ധാ​ന്യം സൗ​ജ​ന്യ​മ​ല്ലെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor

ലൈ​ബ്രേ​റി​യ​ൻ​മാ​രി​ല്ലാ​തെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ

Aswathi Kottiyoor
WordPress Image Lightbox