23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് വിനിയോഗം; ജനുവരി 28നകം അപ്ലോഡ് ചെയ്യണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
Kerala

കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് വിനിയോഗം; ജനുവരി 28നകം അപ്ലോഡ് ചെയ്യണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ 2022-23 വർഷത്തെ പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് വിനിയോഗം സംബന്ധിച്ച ഉപപദ്ധതികൾ തയാറാക്കി ജനുവരി 28നകം ഇ-ഗ്രാംസ്വരാജ് പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
പ്രാദേശിക സർക്കാരുകൾക്കുള്ള വികസന ഫണ്ടിന്റെയും മെയിന്റനൻസ് ഫണ്ടിന്റെയും വിശദാംശങ്ങൾ സംസ്ഥാന ബജറ്റിലൂടെ വ്യക്തമാക്കുന്നതിനെ തുടർന്ന് വാർഷിക പദ്ധതി അന്തിമമാക്കുന്ന രീതിയാണ് കേരളത്തിൽ അനുവർത്തിച്ചുവരുന്നത്. എന്നാൽ, ഗ്രാമ -ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകൾ 2022-23 വർഷത്തെ കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് വിനിയോഗിക്കുന്നതിനുള്ള പദ്ധതികൾ 2022 ജനുവരി അവസാനത്തോടെ ഇ-ഗ്രാംസ്വരാജ് പോർട്ടലിലേക്ക് അപ്ലോഡ് ചെയ്യണമെന്നാണ് കേന്ദ്രസർക്കാർ നിർദ്ദേശം. അതിനാലാണ് പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് വിനിയോഗിക്കുന്നതിനുള്ള പദ്ധതികൾ മാത്രമായി ഇപ്പോൾ പ്രത്യേകമായി തയ്യാറാക്കേണ്ട സാഹചര്യം ഉണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഉപയോഗിച്ചുള്ള പദ്ധതികൾക്ക് പ്രത്യേക വികസന സെമിനാർ ഡിസംബറിൽ ചേരണം. സംസ്ഥാനത്ത് ഗ്രാമസഭകൾ വാർഡ് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നതിനാൽ പഞ്ചായത്ത് തലത്തിൽ നടത്തുന്ന വികസന സെമിനാറിനെ ഗ്രാമസഭയായി പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.

Related posts

ഹരിതവിദ്യാലയം റിയലാറ്റി ഷോ; അപേക്ഷിക്കാം*

Aswathi Kottiyoor

ബംഗാൾ‍ മന്ത്രി സുബ്രത മുഖര്‍ജി അന്തരിച്ചു.

Aswathi Kottiyoor

പതിനെട്ടിനും 44നുമിടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ: രജിസ്‌ട്രേഷൻ ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox