23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വരുന്നു ‘ഓർഗനൈസ്‌ഡ്‌ ക്രൈം സ്‌ക്വാഡ്‌’ ; കള്ളക്കടത്ത്‌ മാഫിയാ സംഘത്തെ പൂട്ടും
Kerala

വരുന്നു ‘ഓർഗനൈസ്‌ഡ്‌ ക്രൈം സ്‌ക്വാഡ്‌’ ; കള്ളക്കടത്ത്‌ മാഫിയാ സംഘത്തെ പൂട്ടും

സംഘടിത കുറ്റകൃത്യം തടയാൻ ‘ഓർഗനൈസ്‌ഡ്‌ ക്രൈം സ്‌ക്വാഡു’മായി കേരള പൊലീസ്‌. സ്വർണക്കടത്ത്‌, മയക്കുമരുന്ന്‌–-ഭൂമാഫിയ, സാമ്പത്തിക കുറ്റകൃത്യം തുടങ്ങിയവ സ്‌ക്വാഡ്‌ അന്വേഷിക്കും. എഡിജിപി മനോജ്‌ എബ്രഹാമാണ്‌ സംസ്ഥാന നോഡൽ ഓഫീസർ.

ജില്ലകളിൽ മുതിർന്ന ഉദ്യോഗസ്ഥന്‌ ചുമതല നൽകും. ഇത്തരം കുറ്റകൃത്യങ്ങൾ പലപ്പോഴും കൊലപാതകത്തിൽവരെ എത്താറുണ്ട്‌. പണമുണ്ടാക്കാൻ ക്വട്ടേഷൻ സംഘമടക്കം ഈ മാർഗത്തിലേക്ക്‌ തിരിയുന്നുണ്ട്‌. വർഗീയ–- തീവ്രവാദ സംഘങ്ങളുടെ പ്രധാന സാമ്പത്തികസ്രോതസ്സ്‌ സ്വർണക്കടത്താണ്‌. ഇവ കണ്ടെത്തി മൂക്കുകയറിടുന്നതിനാണ്‌ പുതിയ തീരുമാനം. സൈബർ സഹായവും സ്‌ക്വാഡിനുണ്ടാകും. ഇത്തരം ക്രിമിനൽ സംഘാംഗങ്ങളുടെ പട്ടിക തയ്യാറാക്കും. അവരുടെ ഫോണടക്കം പൊലീസ്‌ നിരീക്ഷിക്കും. ‘ഓർഗനൈസ്‌ഡ്‌ ക്രൈം സ്‌ക്വാഡ്‌’ സംബന്ധിച്ച ഉത്തരവ്‌ അടുത്ത ദിവസം ഇറങ്ങും.

Related posts

ഫൈനടിച്ച ബസ്സുകളിൽ നിന്ന് കിട്ടാനുള്ളത് 1 കോടി 10 ലക്ഷം; ബ്ലാക്ക് ലിസ്റ്റിലുള്ളത് 8600 ബസ്സുകൾ

Aswathi Kottiyoor

മു​ല്ല​പ്പെ​രി​യാ​ർ സു​ര​ക്ഷി​തം; കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​നും മേ​ൽ​നോ​ട്ട​സ​മി​തി​യും സു​പ്രീം​കോ​ട​തി​യി​ൽ

Aswathi Kottiyoor

കാസർഗോഡ് നിന്ന് കാണാതായ കമിതാക്കളെ ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox