മഞ്ഞിൽ വിരിഞ്ഞ മൂന്നാറുകാണാൻ സഞ്ചാരികളുടെ ഒഴുക്ക്. പുൽമേടുകളിൽ മഞ്ഞുറഞ്ഞ് തുടുത്ത തെക്കിന്റെ കശ്മീരിലേക്ക് ശനി പുലർച്ചെ ആളുകളെത്തി. ക്രിസ്മസ്– പുതുവത്സരാഘോഷം കൂടിയായതോടെ മൂന്നാർ നിറഞ്ഞു. ദേവികുളം, ലാക്കാട് എസ്റ്റേറ്റിലടക്കം പലയിടത്തും താപനില രണ്ട് ഡിഗ്രി വരെ താണു .
മൂന്നാർ ടൗൺ, ലക്ഷ്മി, കന്നിമല, എന്നിവടങ്ങളിൽ മൂന്നു ഡിഗ്രിയായി. വരയാടുകളുടെ ആവാസകേന്ദ്രമായ രാജമല, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, വട്ടവട എന്നിവിടങ്ങളിലാണ് കൂടുതൽ തിരക്ക്. കോട്ടേജും റിസോർട്ടും നിറഞ്ഞു. മുറി ലഭിക്കാതെ പലരും മടങ്ങി. മണിക്കൂറോളം വാഹനകരുക്കുമുണ്ടായി. തണുപ്പ് മൈനസിലെത്തുമെന്ന കണക്കുകൂട്ടലിലാണ് കാലാവസ്ഥാ നിരീക്ഷകർ.