27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഗ്രാ​മ​വ​ണ്ടി​ക​ൾ “പു​റ​പ്പെ​ട്ടി​ല്ല’
Kerala

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഗ്രാ​മ​വ​ണ്ടി​ക​ൾ “പു​റ​പ്പെ​ട്ടി​ല്ല’

ക​ണ്ണൂ​ര്‍: പ്ര​ഖ്യാ​പി​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മ​ന്ത്രി​യു​ടെ വാ​ക്കി​ലൊ​തു​ങ്ങി കെ​എ​സ്ആ​ര്‍​ടി​സി ഗ്രാ​മ​വ​ണ്ടി പ​ദ്ധ​തി. ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ആ​വി​ഷ്‌​ക​രി​ച്ച ഗ്രാ​മ​വ​ണ്ടി പ​ദ്ധ​തി​യാ​ണ് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും തു​ട​ങ്ങാ​ത്ത​ത്. കോ​വി​ഡി​നു മു​മ്പ് നി​ര​വ​ധി ബ​സു​ക​ളു​ണ്ടാ​യി​രു​ന്ന പ​ല ഉ​ള്‍​നാ​ട​ന്‍ മേ​ഖ​ല​ക​ളി​ലും ബ​സ് സ​ർ​വീ​സ് നി​ര്‍​ത്തി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​തു പ​രി​ഹ​രി​ക്കാ​ന്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഗ്രാ​മ​വ​ണ്ടി എ​ന്ന​പേ​രി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍, പ​ദ്ധ​തി​യോ​ട് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ക്കം മു​ത​ൽ​ത്ത​ന്നെ വി​മു​ഖ​ത കാ​ണി​ച്ചി​രു​ന്നു.

പ​ദ്ധ​തി​യു​ടെ ഇ​ന്ധ​ന ചെ​ല​വ് മു​ഴു​വ​ൻ വ​ഹി​ക്ക​ണ​മെ​ന്ന​താ​ണ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്. ഇ​ന്ധ​ന​വി​ല അ​ടി​ക്ക​ടി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​യി താ​ങ്ങാ​നാ​കി​ല്ലെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. ഗ്രാ​മ​വ​ണ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വൊ​ന്നും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​തു​വ​രെ ല​ഭി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി വാ​ഹ​ന​സൗ​ക​ര്യ​മൊ​രു​ക്കി​യാ​ല്‍ പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നാ​ണ് ചി​ല പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

ന​വം​ബ​ർ ഒ​ന്നി​ന് ഓ​ടി​ത്തു​ട​ങ്ങി​യി​ല്ല

ന​വം​ബ​ർ ഒ​ന്നി​ന് ഗ്രാ​മ​വ​ണ്ടി​ക​ള്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു ജൂ​ലൈ അ​വ​സാ​നം മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ല്‍, പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ് അ​ഞ്ചു മാ​സം പി​ന്നി​ട്ടി​ട്ടും ഇ​തു​സം​ബ​ന്ധി​ച്ച മ​റ്റു നി​ര്‍​ദേ​ശ​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളാ​ണ് ബ​സു​ക​ള്‍ ആ​വ​ശ്യ​മു​ള്ള റൂ​ട്ടു​ക​ള്‍ നി​ശ്ച​യി​ക്കേ​ണ്ട​ത്. തു​ട​ർ​ന്ന് അ​ത​ത് സ്ഥ​ല​ത്തെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട ഡി​പ്പോ​യെ അ​റി​യി​ക്ക​ണം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കും.

മി​ക്ക ഉ​ള്‍​നാ​ട​ന്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ബ​സു​ക​ള്‍ വ​ള​രെ കു​റ​വാ​ണ്. കോ​വി​ഡി​നു​മു​മ്പ് ഒ​ന്നും ര​ണ്ടും ബ​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് നി​ല​വി​ല്‍ ഒ​രെ​ണ്ണം പോ​ലും ഓ​ടാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും മാ​ത്രം സ​ര്‍​വീ​സു​ള്ള സ്ഥ​ല​ങ്ങ​ളു​മു​ണ്ട്. ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ള്‍ ജീ​പ്പു​ക​ളെ​യും മ​റ്റു ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ളെ​യു​മാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലെ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള സ്വ​കാ​ര്യ ബ​സു​ക​ളും ഒ​രു സ​ർ​വീ​സ് മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ ഗ്രാ​മ​വ​ണ്ടി വ​ന്നാ​ൽ യാ​ത്രാ​ക്ലേ​ശം മാ​റു​മെ​ന്നാ​ണ് പൊ​തു​ജ​നാ​ഭി​പ്രാ​യം.

Related posts

*സംസ്ഥാനത്തെ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 ലേക്ക്.*

Aswathi Kottiyoor

സ്മാർട്ടായി 324 വില്ലേജ് ഓഫീസുകൾ

Aswathi Kottiyoor

കടലിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നവർക്ക് ആനുകൂല്യം

Aswathi Kottiyoor
WordPress Image Lightbox