24.5 C
Iritty, IN
June 30, 2024
  • Home
  • Kerala
  • കെസിവൈഎം ചുങ്കക്കുന്ന് മേഖലയുടെ വാർഷിക സെനറ്റും 2022 വർഷത്തെ ഭാരവാഹി തെരഞ്ഞടുപ്പും നടന്നു
Kerala

കെസിവൈഎം ചുങ്കക്കുന്ന് മേഖലയുടെ വാർഷിക സെനറ്റും 2022 വർഷത്തെ ഭാരവാഹി തെരഞ്ഞടുപ്പും നടന്നു

കെസിവൈഎം ചുങ്കക്കുന്ന് മേഖലയുടെ വാർഷിക സെനറ്റും 2022 വർഷത്തെ ഭാരവാഹി തെരഞ്ഞടുപ്പും നടന്നു. ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫോറോന പാരീഷ് ഹാളിൽ ചേർന്ന യോഗത്തിൽ കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ ഉദ്ഘാടനം ചെയ്തു. മേഖല ഡയറക്ടർ ഫാ. ജിഫിൻ മുട്ടപ്പള്ളി അനുഗ്രഹ പ്രഭാഷണം നടത്തി.മേഖല, രൂപത തലത്തിൽ നടത്തിയ കലാ-സാഹിത്യ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനദാനവും നടത്തി. തുടർന്ന് പുതിയ വർഷത്തിലേക്കുള്ള ഭാരവാഹികളെയും തെരഞ്ഞടുത്തു. ജോഷൽ ഈന്തുങ്കൽ (പ്രസിഡന്റ്), ആൻമരിയ കളത്തിൽ (വൈസ് പ്രസിഡന്റ്), ബിനീഷ് മഠത്തിൽ (സെക്രട്ടറി), സാനിയ കാരക്കാട്ട് (ജോ.സെക്രട്ടറി), വിമൽ കൊച്ചുപുരക്കൽ(ട്രഷറർ), മെൽബിൻ കല്ലടയിൽ (കോ-ഓർഡിനേറ്റർ), ഡെറിൻ കൊട്ടാരത്തിൽ, ബെറ്റി പുതുപ്പറമ്പിൽ (സിൻഡിക്കേറ്റ് അംഗങ്ങൾ) എന്നിവരെ യോഗം തെരഞ്ഞെടുത്തു

Related posts

വി​വാ​ഹാഭാസം: ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​ര​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

Aswathi Kottiyoor

ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; തെക്കൻ കേരളത്തിൽ മഴക്ക് സാധ്യത

Aswathi Kottiyoor

കൈറ്റ് വിക്ടേഴ്‌സിൽ ‘അമ്മയറിയാൻ’ സൈബർ സുരക്ഷാ പരിപാടി ഇന്നു (08 ജൂലൈ) മുതൽ

Aswathi Kottiyoor
WordPress Image Lightbox