24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കുറ്റവാളികളുടെയും കേസിൽപ്പെട്ടവരുടെയും പട്ടിക ജില്ല തിരിച്ച്; പിടിമുറുക്കാൻ പൊലീസ്.
Kerala

കുറ്റവാളികളുടെയും കേസിൽപ്പെട്ടവരുടെയും പട്ടിക ജില്ല തിരിച്ച്; പിടിമുറുക്കാൻ പൊലീസ്.

ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിരം കുറ്റവാളികളെയും ഗുണ്ടകളെയും പൂട്ടാൻ പൊലീസ് നടപടി കർശനമാക്കുന്നു. ഇരു വിഭാഗങ്ങളിലുമുള്ള കുറ്റവാളികളുടെയും മുൻപു കേസുകളിൽപ്പെട്ടവരുടെയും പട്ടിക ജില്ലാ അടിസ്ഥാനത്തിൽ തയാറാക്കാനാണു ഡിജിപി അനിൽകാന്ത് നൽകിയിരിക്കുന്ന നിർദേശം.
നിലവിൽ വാറന്റുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും ജാമ്യത്തിലുള്ളവർ വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്താകെ 4500 ഗുണ്ടകളുണ്ടെന്നും ഇതിൽ 1300 പേർ കുറ്റവാളികളെന്ന നിലയിൽ സജീവമാണെന്നുമുള്ള ഇന്റലിജൻസിന്റെ കണ്ടെത്തൽ കഴിഞ്ഞ ദിവസം ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു.

ഈയിടെ കേരളത്തിലുണ്ടായ കൊലപാതകങ്ങളിൽ നേരിട്ടു പങ്കെടുത്തവരുടെയും ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നൽകി സഹായിച്ചവരുടെയും വിവരങ്ങൾ ശേഖരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കുമെന്നു ഡിജിപി അറിയിച്ചു. ക്രിമിനൽ സംഘങ്ങൾക്കു പണം കിട്ടുന്ന സ്രോതസ്സ് കണ്ടെത്താൻ അന്വേഷണം നടത്തണം. പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കിയതു സംബന്ധിച്ച് ക്രമസമാധാന വിഭാഗം എഡിജിപിയും ഐജിമാരും എല്ലാ ആഴ്ചയും റിപ്പോർട്ട് നൽകണമെന്നും ഡിജിപി നിർദേശിച്ചു.

വ്യാജസന്ദേശങ്ങൾ തടയും; അഡ്മിനും പ്രതിയാകും
സമൂഹമാധ്യമങ്ങളിൽ വർഗീയ വിദ്വേഷം പരത്തുന്ന സന്ദേശങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാൻ ജില്ലാ പൊലീസ് മേധാവികൾക്കു പ്രത്യേക നിർദേശം. ഇത്തരം ചർച്ചകൾക്ക് അനുവാദം നൽകുന്ന സമൂഹ മാധ്യമ ഗ്രൂപ്പുകളിലെ അഡ്മിൻമാരെയും കേസിൽ പ്രതിയാക്കും. സമൂഹമാധ്യമങ്ങളിൽ നിരന്തരം നിരീക്ഷണം നടത്താൻ ജില്ലകളിലെ സൈബർ വിഭാഗത്തെ ചുമതലപ്പെടുത്തി.

Related posts

സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ജില്ലാ ഫെയർ ഭക്ഷ്യ മന്ത്രി ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

നികുതി വെട്ടിപ്പ്: ചരക്ക് സേവന നികുതി വകുപ്പ് പരിശോധന കർശനമാക്കും

Aswathi Kottiyoor

ഇരുചക്ര വാഹനങ്ങളിൽ നാല് വയസ്സിന് മുകളിലുള്ളവർക്ക് ഹെൽമെറ്റ് നിർബന്ധം

Aswathi Kottiyoor
WordPress Image Lightbox