27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പൊലീസിന് മന്ത്രിയുടെ മുന്നറിയിപ്പ്; ‘ജാഗ്രത വേണം, ഇല്ലെങ്കിൽ അപ്പോൾ പറയാം’.
Kerala

പൊലീസിന് മന്ത്രിയുടെ മുന്നറിയിപ്പ്; ‘ജാഗ്രത വേണം, ഇല്ലെങ്കിൽ അപ്പോൾ പറയാം’.

പൊലീസിന് മുന്നറിയിപ്പുമായി മന്ത്രി ജി.ആര്‍. അനില്‍. പൊലീസ് ജാഗ്രതയോടെ നീങ്ങണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പൊലീസ് ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ പിന്നീട് എന്തെന്ന് അപ്പോള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു. പോത്തൻകോട് അച്ഛനെയും മകളെയും റോഡിലാക്രമിച്ച കേസിൽ പൊലീസിനുണ്ടായത് ഗുരുതരവീഴ്ചയെന്ന കണ്ടത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അച്ഛനും മകള്‍ക്കും നേരെയുണ്ടായ ആക്രമണം വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ്. അതിനു തൊട്ടുമുമ്പ് അവിടെ നടന്ന രണ്ട് സംഭവങ്ങള്‍ മാധ്യമങ്ങള്‍ പൊതു ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഗുണ്ടാപ്പകയിൽ നടന്ന‍ കൊലപാതകത്തിന്റെ നടുക്കം‍ മാറും മുൻപായിരുന്നു പോത്തൻകോട്ട് വീണ്ടും ഗുണ്ടാ ആക്രമണം. കാറിൽ വരികയായിരുന്ന വെഞ്ഞാറമ്മൂട് വയ്യേറ്റ് ഇടവിളാകത്തുവീട്ടിൽ ഷെയ്ക് മുഹമ്മദ്ഷാ (47), പ്ലസ്ടു വിദ്യാർഥിനിയായ മകൾ എന്നിവരെയാണ് കാറിലെത്തിയ നാലംഗ ഗുണ്ടാസംഘം പ്രകോപനമില്ലാതെ ആക്രമിച്ചത്.

പള്ളിപ്പുറത്ത് സ്വർണ കവർച്ചാ കേസുൾപ്പെടെ വിവിധ കേസുകളിലെ പ്രതി കൊയ്ത്തൂർക്കോണം വെള്ളൂർ പള്ളിക്കു സമീപം മുബീനാ മൻസിലിൽ ഫൈസലി (24)ന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്നു പൊലീസ് കണ്ടെത്തി. ആരെയും പിടികൂടാനായില്ല. സംഘം സഞ്ചരിച്ച വാടകക്കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അച്ഛനും മകളും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമിക്കാനെത്തിയത് ഗുണ്ടാസംഘത്തിൽപ്പെട്ടവരാണെന്നറിഞ്ഞതോടെ ഇവർ പൊലീസ് സംരക്ഷണം തേടി. ബുധൻ രാത്രി 8.30 ന് ഭാര്യയെ സ്വകാര്യ ആശുപത്രിയിൽ ജോലി സ്ഥലത്തുവിട്ട് പിതാവും മകളും വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം.

Related posts

സംസ്ഥാന സിവിൽ സർവീസസ് ടൂർണമെന്റ് 21, 22, 23ന്

Aswathi Kottiyoor

വാക്സിൻ എടുക്കാത്ത അധ്യാപക ജീവനക്കാരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാവണം: എസ് ഇ എ

Aswathi Kottiyoor

ഐസ്‌ക്രീം കഴിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്.

Aswathi Kottiyoor
WordPress Image Lightbox