24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പരിഗണനാ വിഷയങ്ങളില്‍ മാറ്റം; പോലീസ് കേസുകള്‍ ജസ്റ്റിസ്‌ ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്ന് മാറ്റി.
Kerala

പരിഗണനാ വിഷയങ്ങളില്‍ മാറ്റം; പോലീസ് കേസുകള്‍ ജസ്റ്റിസ്‌ ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്ന് മാറ്റി.

കൊച്ചി: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം. പോലിസ് സംരക്ഷണം, പോലീസ് അതിക്രമം എന്നീ കേസുകള്‍ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചിലേക്ക് മാറ്റി. പോലീസുമായി ബന്ധപ്പെട്ട കേസുകള്‍ ദേവന്‍ രാമചന്ദ്രനാണ് പരിഗണിച്ചിരുന്നത്.

സാധാരണയായി ഹൈക്കോടതിയുടെ നീണ്ടകാല അവധികള്‍ വരുമ്പോള്‍ ബെഞ്ച് മാറ്റം ഉണ്ടാകാറുണ്ട്. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുമ്പോഴാണ് പോലീസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉള്‍പ്പെടെ പരിഗണിക്കുന്നതില്‍ മാറ്റം പ്രാബല്യത്തില്‍ വരിക.

ജാമ്യഹര്‍ജികള്‍ പരിഗണിക്കുന്ന പരിഗണനാ പട്ടികയിലും മാറ്റമുണ്ട്. മോന്‍സണ്‍ കേസ്, പിങ്ക് പോലീസിനെതിരായ കേസ് എന്നിവയില്‍ പോലീസിന് സമീപകാലത്തായി ഹൈക്കോടതിയുടെ വലിയ വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ പരിഗണനാ പട്ടികയിലെ മാറ്റം സ്വാഭാവികമായ നടപടി മാത്രമാണെന്നാണ് ഹൈക്കോടതി വിശദീകരിക്കുന്നത്.

സാധാരണഗതിയില്‍ അവധിക്ക് ശേഷം കോടതി ചേരുമ്പോള്‍ ഇത്തരം മാറ്റങ്ങള്‍ പതിവുള്ളതാണെന്നാണ് കോടതി പറയുന്നത്. പോലീസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കില്ലെങ്കിലും നേരത്തെ പരിഗണിച്ചിരുന്ന ഹര്‍ജികള്‍ അദ്ദേഹത്തിന്റെ ബെഞ്ചില്‍ തന്നെ തുടരും.

Related posts

ത​ല​ശേ​രി​യി​ല്‍ ച​വി​ട്ടേ​റ്റ കു​ട്ടി​യെ മ​റ്റൊ​രാ​ളും ഉ​പ​ദ്ര​വി​ച്ചു; ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്

Aswathi Kottiyoor

കൂടുതൽ ഒളിമ്പിക്സ് മെഡൽ ലഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നാടിനൊപ്പം സർക്കാരുമുണ്ടാകും: മുഖ്യമന്ത്രി

Aswathi Kottiyoor

നികുതി വെട്ടിച്ച് കേരളത്തിലേക്ക് ഡീസൽ കടത്ത്; ക്വാറികൾ കേന്ദ്രീകരിച്ച് ഉൾപ്പെടെ വിൽപന

Aswathi Kottiyoor
WordPress Image Lightbox