23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ദേശീയപാതകളിൽ 100 കോടിയുടെ പ്രവൃത്തികൾക്ക് അനുമതി
Kerala

ദേശീയപാതകളിൽ 100 കോടിയുടെ പ്രവൃത്തികൾക്ക് അനുമതി

ദേശീയപാതകളിൽ 97.15 കോടി രൂപയുടെ വിവിധ പ്രവൃത്തികൾക്ക് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയത്തിന്റെ അംഗീകാരം. ഏഴ് പദ്ധതിക്കുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയുമാണ് ലഭിച്ചത്. ദേശീയപാത 185ൽ ഇടുക്കിയിൽ രണ്ട് സ്ട്രെച്ചിലായാണ് നവീകരണത്തിന് അനുമതി ലഭിച്ചത്. വള്ളക്കടവ്–- – ചെളിമട സ്ട്രെച്ചിൽ 22.94 കിലോമീറ്റർ വികസിപ്പിക്കാൻ 30.32 കോടി രൂപയാണ് അനുവദിച്ചത്. വെള്ളയാംകുടിമുതൽ -ഡബിൾ കട്ടിങ്‌ വരെ റോഡ് നവീകരണത്തിന് 22.44 കോടി രൂപയും അനുവദിച്ചു. ഇവിടെ 13.83 കിലോമീറ്റർ റോഡിന്റെ നവീകരണമാണ് നടക്കുക. ദേശീയപാത 766ൽ കുന്നമംഗലംമുതൽ മണ്ണിൽക്കടവ്‌വരെ 10 കിലോമീറ്റർ റോഡ് നവീകരണത്തിന് 15.56 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ദേശീയപാത 183 എയിൽ കൈപ്പത്തൂർ -പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് ജങ്‌ഷൻവരെ 9.45 കോടി രൂപയുടെ പ്രവൃത്തിയാണ് നടത്തുക. ഇവിടെ 5.64 കിലോമീറ്റർ റോഡ് നവീകരിക്കും.

കോഴിക്കോട് അടിവാരത്തെ എലിക്കാട് പാലം പുനരുദ്ധാരണത്തിന് 65 ലക്ഷം രൂപയും എറണാകുളം വെല്ലിങ്‌ടൺ ഐലന്റ്- കൊച്ചി ബൈപാസ് റോഡിലെ മൂന്ന് പാലത്തിന്റെ പുനരുദ്ധാരണത്തിനായി 8.33 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എട്ട് ബ്ലാക് സ്‌പോട്ടിൽ ആവശ്യമായ നവീകരണ പ്രവർത്തനം നടത്താൻ 10.4 കോടി രൂപയുടെ പ്രവൃത്തികൾക്കും അംഗീകാരം ലഭിച്ചു. മണർകാട്, കഞ്ഞിക്കുഴി, പാറത്തോട്(കാഞ്ഞിരപ്പള്ളി), പത്തൊമ്പതാം മൈൽ, ഇരട്ടുനട, വടവാതൂർ, പതിനാലാം മൈൽ (പുളിക്കൽ കവല), ആലംപള്ളി എന്നീ ബ്ലാക് സ്പോട്ടുകളിലാണ് പ്രവൃത്തി നടത്തുക.

സാങ്കേതിക അനുമതി കൂടി ലഭിച്ച സാഹചര്യത്തിൽ ടെൻഡർ നടപടി ഉടൻ പൂർത്തിയാക്കാൻ പൊതുമരാമത്ത്- മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദേശം നൽകി. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കാനും നിർദേശം നൽകി. നേരത്തേ കേന്ദ്ര ഉപരിതലഗതാഗത വകുപ്പ്‌ മന്ത്രി നിധിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിലെ പദ്ധതികൾക്ക് വേഗത്തിൽ അംഗീകാരം നൽകാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു.

Related posts

സംസ്ഥാനത്ത് അറുപതോളം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്

Aswathi Kottiyoor

വീട്ടിൽ ബോംബ് സ്‌ഫോടനം; പേരാവൂരിൽ ആർഎസ്എസ് നേതാവ് അറസ്റ്റിൽ

Aswathi Kottiyoor

അഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ മന്ത്രിയുടെ നിർദേശം

Aswathi Kottiyoor
WordPress Image Lightbox