24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേന്ദ്ര പെൻഷൻ: പരാതി പരിഹാരം അതിവേഗം; സമയപരിധി 45 ദിവസം.
Kerala

കേന്ദ്ര പെൻഷൻ: പരാതി പരിഹാരം അതിവേഗം; സമയപരിധി 45 ദിവസം.

കേന്ദ്ര പെൻഷൻ വിതരണം സംബന്ധിച്ച പരാതികൾ പരിഹരിക്കാനുള്ള സമയപരിധി 60 ദിവസത്തിൽനിന്നു 45 ദിവസമായി ചുരുക്കണമെന്ന പാർലമെന്ററി സമിതിയുടെ ശുപാർശ കേന്ദ്ര പെൻഷൻ വകുപ്പ് അംഗീകരിച്ചു. 80 വയസ്സിനു മുകളിലുള്ളവരുടെയും കുടുംബ പെൻഷൻകാരുടെയും പരാതികൾ പരിഹരിക്കാനുള്ള സമയപരിധി 30 ദിവസമായി ചുരുക്കും. പരാതികൾ സ്വീകരിക്കുന്ന CPENGRAMS പോർട്ടലിൽ ഇതു സംബന്ധിച്ച മാറ്റങ്ങൾ വരുത്തുമെന്നു പെൻഷൻ വകുപ്പ് പാർലമെന്ററി സമിതിയെ അറിയിച്ചു.

പരാതികളിൽ തീർപ്പ് വൈകുന്നതിൽ സമിതി മുൻപ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. തീർപ്പിനുള്ള 60 ദിവസം സമയപരിധി പല മന്ത്രാലയങ്ങളും വകുപ്പുകളും പാലിക്കുന്നില്ല. 20 ശതമാനത്തോളം പരാതികൾ യഥാസമയം തീർപ്പാക്കുന്നില്ല. പരാതികൾ ഏറെയുള്ള മേഖലകൾ പരിശോധിക്കാൻ സോഷ്യൽ ഓഡിറ്റ് പാനലുകൾ രൂപീകരിക്കാനും ശുപാർശയുണ്ട്. ബാങ്കിങ് ഓംബുഡ്സ്മാൻ പോലെ പെൻഷൻ വിതരണം സംബന്ധിച്ച പരാതികൾ പരിഹരിക്കാനായി പെൻഷൻ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്.

പത്രങ്ങളിൽ വരുന്ന പരാതി: നടപടി ഉറപ്പാക്കണം

പത്രങ്ങളിൽ വാർത്തയായി വരുന്ന പരാതികളിൽ നടപടിയെടുക്കാൻ സംവിധാനം രൂപീകരിക്കാത്ത മന്ത്രാലയങ്ങളുടെ പട്ടിക തയാറാക്കാൻ പാർലമെന്ററി സമിതി കേന്ദ്ര ഭരണപരിഷ്കാര വകുപ്പിനോടു നിർദേശിച്ചു. പലപ്പോഴും പാർശ്വവൽകൃത വിഭാഗങ്ങളുടെ ആവശ്യങ്ങളും പരാതികളും പത്രങ്ങളാണു പുറത്തുകൊണ്ടുവരുന്നതെന്നു സമിതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് പത്രങ്ങളിൽ വരുന്ന പരാതികൾ പരിശോധിച്ചു നടപടിയെടുക്കാൻ സംവിധാനം ഉറപ്പാക്കണം. 2016 ൽ തന്നെ സമാന സംവിധാനം രൂപീകരിക്കാൻ ഉത്തരവിട്ടിരുന്നതായി ഭരണപരിഷ്കാര വകുപ്പ് സമിതിയെ അറിയിച്ചു.

Related posts

ഓ​ട്ടോ​ചാ​ർ​ജ് വ​ർ​ധ​ന ; ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേടി

Aswathi Kottiyoor

കുട്ടികളിലെ പനിയും ചുമയും: ആശങ്ക വേണ്ട, ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor

ശക്തിപ്രാപിച്ച് ബിപോർജോയ്: ഗുജറാത്തിൽ 37,500 പേരെ ഒഴിപ്പിച്ചു, നേരിടാൻ സൈന്യവും സജ്ജം. അഹമ്മദാബാദ്: അതിശക്തിപ്രാപിച്ച ബിപോർജോയ് ചുഴലിക്കാറ്റിനെ നേരിടുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ തീരമേഖലകളിൽനിന്ന് 37,500 പേരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. നിലവിൽ പോർബന്തറിന് 350

Aswathi Kottiyoor
WordPress Image Lightbox